Latest Videos

ചോറ് കൊണ്ടൊരു വ്യത്യസ്ത നാലുമണി പലഹാരമിതാ...

By Web TeamFirst Published Sep 20, 2022, 5:03 PM IST
Highlights

ഏറെ രുചിയുള്ളതും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പലഹാരമാണിത്. ഉച്ചയ്ക്ക് ബാക്കി വരുന്ന ചോറ് കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കേണ്ടത്. 

ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു വ്യത്യസ്ത നാലുമണി പലഹാരമാണ് പരിചയപ്പെട്ടാലോ? ഏറെ രുചിയുള്ളതും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പലഹാരമാണിത്. ഉച്ചയ്ക്ക് ബാക്കി വരുന്ന ചോറ് കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കേണ്ടത്. ചോറ്, അരിപൊടി, കോൺ ഫ്ളോർ, എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. വീട്ടിലെ തന്നെ എപ്പോഴുമുള്ള സാധനങ്ങളാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ച് ഒന്നോ രണ്ടോ ആഴ്ചയോളം സൂക്ഷിക്കാവുന്ന പലഹാരമാണിത്...

എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

ചോറ്               1 കപ്പ്‌
അരിപൊടി  1/2 കപ്പ്‌
കോൺ ഫ്ലോർ -1/2 കപ്പ്‌
മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/8 ടീസ്പൂൺ
കായപൊടി -1/2 ടീസ്പൂൺ
വെണ്ണ - 1 ടീസ്പൂൺ
എണ്ണ -1 ടീസ്പൂൺ
എള്ള് -1/2 ടീസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
പൊട്ടു കടല -1 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം ചോറ് മാഷർ ഉപയോഗിച്ചോ മിക്സി ഉപയോഗിച്ചോ ഒട്ടും തരിയില്ലാതെ ഉടച്ചെടുക്കുകയാണ് വേണ്ടത്. അതിലേക്കു അരിപൊടിയും കോൺ ഫ്ലോ‌റും ഉപ്പും  ബാക്കി ചേരുവകളും ചേർത്തു ആവശ്യത്തിന് വെള്ളം ഉപയോഗിച്ചു കുഴച്ചെടുക്കുക. അഞ്ച് മിനിറ്റ് അടച്ചു വച്ച ശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണ തടവി ചെറിയ ഉരുളകൾ ആക്കി ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തി എടുക്കുക. ചൂടായ എണ്ണയിലേക്ക് ഇട്ടു മിതമായ ചൂടിൽ വറുത്തെടുക്കുക. എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുക.

പ്രഭ
ദുബായ്

കരിമ്പ് ജ്യൂസ് നല്ലതാണ്; എങ്ങനെയെന്ന് അറിയേണ്ടേ?

 

click me!