കരിമ്പ് ജ്യൂസ് നല്ലതാണ്; എങ്ങനെയെന്ന് അറിയേണ്ടേ?

By Web TeamFirst Published Sep 20, 2022, 1:48 PM IST
Highlights

കരിമ്പ്, ഇഞ്ചി, ശര്‍ക്കര, പുതിനയില, ചെറുനാരങ്ങാനീര് എന്നിവയെല്ലാമാണ് പൊതുവെ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കാറുള്ള ചേരുവകള്‍. ഇവയെല്ലാം തന്നെ ശരീരത്തിന് ഗുണങ്ങളേകുന്ന ഘടകങ്ങളാണ്. ഏതായാലും നേരത്തേ സൂചിപ്പിച്ചത് പോലെ കരിമ്പ് ജ്യൂസിന് പ്രത്യേകമായി തന്നെ ചില ആരോഗ്യഗുണങ്ങളുണ്ട്. അവയേതെല്ലാമെന്ന് അറിയാം...

പൊതുവെ ജ്യൂസുകൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ പതിവായി കഴിക്കുന്നുണ്ടെങ്കിൽ തണുപ്പും മധുരവും കുറച്ചേ ജ്യൂസ് കഴിക്കാവൂ. ജ്യൂസുകളിൽ തന്നെ കരിമ്പ് ജ്യൂസ് ആണെങ്കിൽ മിക്കവരും ചൂട് താങ്ങാതാകുമ്പോഴാണ് വഴിയരികിൽ കാണുന്ന സ്റ്റാളിലേക്ക് വച്ചുപിടിക്കാറ്. എന്നാൽ ചൂട് ശമിപ്പിക്കാൻ മാത്രമല്ല കരിമ്പ് ജ്യൂസ്. ഇതിന് വേറെയും ആരോഗ്യഗുണങ്ങളുണ്ടെന്നാണ് വിദഗ്ധ‍ര്‍ പറയുന്നത്. 

കരിമ്പ്, ഇഞ്ചി, ശര്‍ക്കര, പുതിനയില, ചെറുനാരങ്ങാനീര് എന്നിവയെല്ലാമാണ് പൊതുവെ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കാറുള്ള ചേരുവകള്‍. ഇവയെല്ലാം തന്നെ ശരീരത്തിന് ഗുണങ്ങളേകുന്ന ഘടകങ്ങളാണ്. ഏതായാലും നേരത്തേ സൂചിപ്പിച്ചത് പോലെ കരിമ്പ് ജ്യൂസിന് പ്രത്യേകമായി തന്നെ ചില ആരോഗ്യഗുണങ്ങളുണ്ട്. അവയേതെല്ലാമെന്ന് അറിയാം...

ഒന്ന്...

ചൂട് ശമിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായകമാണ്. ശരീരത്തിൽ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും ഇത് സഹായിക്കും. പെട്ടെന്ന് ഉന്മേഷം വീണ്ടെടുക്കാനും പ്രയോജനപ്പെടുന്ന പാനീയമാണ് കരിമ്പ് ജ്യൂസ്. ഇതിലുള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ആണ് ഇതിന് സഹായകമാകുന്നത്. 

രണ്ട്...

കരിമ്പ് ജ്യൂസ് കഴിക്കുന്നത് കരളിനും നല്ലതാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് കരളിനെ ഇത് കൂടുതല്‍ സഹായിക്കുന്നു. ഒപ്പം തന്നെ രക്തശുദ്ധീകരണത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

മൂന്ന്...

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് സഹായകമാണത്രേ. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻര്‍, സ്തനാര്‍ബുദം എന്നിവയെ അകറ്റാനാണ് ഇത് പ്രയോജനപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. 

നാല്...

വയറിന്‍റെ ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കരിമ്പ് സഹായകമാണ്. കരിമ്പിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് ബാലൻസ് സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ ദഹനരസങ്ങളുടെ ഉത്പാദനവും ഇത് കൂട്ടുന്നു. ഇതോടെയാണ് വയറിന്‍റെ ആകെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കരിമ്പിന് സാധിക്കുന്നത്. 

Also Read:- കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍; ഇതെങ്ങനെ തയ്യാറാക്കാമെന്നും നോക്കാം

click me!