അമിതഭാരം കുറയ്ക്കാന്‍ വെള്ളരിക്ക കഴിക്കാം...

By Web TeamFirst Published May 13, 2019, 8:22 PM IST
Highlights

അമിതവണ്ണം ചിലരുടെയെങ്കിലും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നവരുമുണ്ട്. 

അമിതവണ്ണം ചിലരുടെയെങ്കിലും  പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നവരുമുണ്ട്. എന്നാല്‍  ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ. നിങ്ങളുടെ ഡയറ്റില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാന്‍  വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

അമിത വണ്ണം കുറയ്ക്കാന്‍ വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്. കലോറി ഒട്ടുമില്ലാത്ത ഭക്ഷണമാണ് വെള്ളരിക്ക. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളരിക്ക ധാരാളമായി കഴിക്കുന്നത് നല്ലതാണ്. 

വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിനു കഴിയും. 

click me!