വേനലിലെ 'സ്‌കിന്‍' പ്രശ്‌നങ്ങള്‍ വീട്ടില്‍ പരിഹരിക്കാം; തയ്യാറാക്കാം അല്‍പം ജ്യൂസ്...

By Web TeamFirst Published Apr 27, 2020, 9:23 PM IST
Highlights

എപ്പോഴും ചര്‍മ്മത്തിലെ ജലാംശം പിടിച്ചുവയ്ക്കാനായല്‍  വേനൽക്കാലത്തെ ചർമ്മപ്രശ്‌നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാനാകും. ഇതിന് ഏറ്റവും നല്ലത് തെരഞ്ഞെടുത്ത ഭക്ഷണങ്ങള്‍ തന്നെയാണ്. അത്തരത്തില്‍ വേനലില്‍ നിര്‍ബന്ധമാക്കേണ്ട ഒന്നാണ് കക്കിരി അഥവാ വെള്ളരി. ഇതുപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ജ്യൂസുകളെക്കുറിച്ചാണ് ഇനി പറയുന്നത്
 

വേനല്‍ക്കാലമാകുമ്പോള്‍ പൊതുവേ ചര്‍മ്മപ്രശ്‌നങ്ങള്‍ കൂടാറുണ്ട്. ചര്‍മ്മത്തിലെ ജലാംശം  ഇല്ലാതാകുന്നതാണ് ഇതിന് പ്രധാന കാരണമാകുന്നത്. ചര്‍മ്മം വരണ്ടുകീറുക, പാടുകള്‍ വീഴുക, നിറം മങ്ങുക എന്ന് തുടങ്ങി ഒരു പിടി പ്രശ്‌നങ്ങളാണ് വേനലില്‍ വന്നുചേരുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ എപ്പോഴും ചര്‍മ്മത്തിലെ ജലാംശം പിടിച്ചുവയ്ക്കാനായല്‍ ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ പരിഹരിക്കാനാകും. 

ഇതിന് ഏറ്റവും നല്ലത് തെരഞ്ഞെടുത്ത ഭക്ഷണങ്ങള്‍ തന്നെയാണ്. അത്തരത്തില്‍ വേനലില്‍ നിര്‍ബന്ധമാക്കേണ്ട ഒന്നാണ് കക്കിരി അഥവാ വെള്ളരി. ഇതുപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ജ്യൂസുകളെക്കുറിച്ചാണ് ഇനി പറയുന്നത്. വേനലിന്‍റെ ചൂടിൽ ആരും കൊതിക്കുന്ന തണുപ്പും രുചിയും ഒപ്പം ആരോഗ്യഗുണങ്ങളുമടങ്ങിയ ജ്യൂസുകളാണിത്. ദിവസവും ഇതിലേതെങ്കിലുമൊന്ന് പതിവാക്കിയാല്‍ തീര്‍ച്ചയായും അതിന്റെ ഗുണം ചര്‍മ്മത്തില്‍ കാണാം. 

ഒന്ന്...

ഏറ്റവും എളുപ്പത്തില്‍ കക്കിരി കൊണ്ട് തയ്യാറാക്കുന്ന ജ്യൂസിനെക്കുറിച്ച് ആദ്യം പറയാം. കക്കിരിയും ചെറുനാരങ്ങയും മാത്രമാണ് ഇതിനാവശ്യമായിട്ടുള്ളത്. 

 

 

കക്കിരി അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് അല്‍പം നാരങ്ങാനീരും ചേര്‍ക്കുക. സംഗതി തയ്യാര്‍. ജ്യൂസ് അരിച്ചെടുക്കുമ്പോള്‍ പരമാവധി സത്ത് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണേ. 

Also Read:- കരുവാളിപ്പ് മാറി മുഖം സുന്ദരമാക്കാം; ഇവയൊന്ന് പരീക്ഷിച്ചു നോക്കൂ...

രണ്ട്...

കക്കിരിയും ഇഞ്ചിയും ചെറുനാരങ്ങയും പുതിനയിലയും ചേര്‍ത്ത ജ്യൂസാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. ഒരിടത്തരം കക്കിരി തൊലി കളഞ്ഞ് മുറിച്ചതും ചെറിയൊരു കഷ്ണം ഇഞ്ചിയും നാലോ അഞ്ചോ പുതിനയിലയും അല്‍പം ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇനിയിത് അരിച്ച ശേഷം നാരങ്ങാനീര് ചേര്‍ത്ത് കഴിക്കാം. 

മൂന്ന്...

വളരെ രുചികരവും ആരോഗ്യകരവുമായതുമായ ഒരു ജ്യൂസാണ് ഇനി പരിചയപ്പെടുത്തുന്നത്. കക്കിരി, തേന്‍, ചെറുനാരങ്ങ എന്നിവയാണ് ഇതിനാവശ്യം. ആദ്യം കക്കിരി മാത്രമായി മിക്‌സിയില്‍ അടിച്ചെടുക്കാം. ഇനിയിത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന ശേഷം ഒരു ടോബിള്‍ സ്പൂണ്‍ തേനും നുള്ള് ഉപ്പും അരമുറി ചെരുനാരങ്ങയുടെ നീരും ചേര്‍ക്കണം.

 

 

ആവശ്യമെങ്കില്‍ കക്കിരി ജ്യൂസില്‍ വെള്ളം ചേര്‍ക്കാതെ, ഏറ്റവുമൊടുവില്‍ ഇതിലേക്ക് സോഡ ചേര്‍ത്തും കഴിക്കാം. മുകളില്‍ അല്‍പം ഐസ് ക്യൂബുകള്‍ കൂടി വിതറാം. 

Also Read:- മുഖത്തെ കറുത്ത പാട് മാറ്റണോ; ഈ ഫേസ് പാക്കുകൾ ​ഗുണം ചെയ്യും...

click me!