Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാട് മാറ്റണോ; ഈ ഫേസ് പാക്കുകൾ ​ഗുണം ചെയ്യും

മുഖത്തെ കറുത്ത പാട്, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം വെള്ളരിക്ക ഫേസ്പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

natural cucumber face pack for glow skin
Author
Trivandrum, First Published Apr 18, 2020, 11:37 AM IST

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളമായി വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. മുഖത്തെ കറുത്ത പാട്, മുഖക്കുരു എന്നിവ മാറാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം വെള്ളരിക്ക ഫേസ് പാക്കുകൾ  ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

രണ്ട്...

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 

മൂന്ന്...

ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കും. നല്ല പോലെ ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

Follow Us:
Download App:
  • android
  • ios