Food Video: ഇത് ശുദ്ധ വെജിറ്റേറിയൻ ഫിഷ് ഫ്രൈ; വൈറലായി വീഡിയോ

Published : Jan 27, 2022, 08:53 AM IST
Food Video: ഇത് ശുദ്ധ വെജിറ്റേറിയൻ ഫിഷ് ഫ്രൈ; വൈറലായി വീഡിയോ

Synopsis

ഫൂഡീ ഇൻകാർനേറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഈ ഫിഷ് ഫ്രൈയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വെജിറ്റേറിയൻ ഫിഷ് ഫ്രൈ തയ്യാറാക്കുന്ന വിധമാണ് വീഡിയോയിലുള്ളത്. 

മത്സ്യം (fish) കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് മീനിന്‍റെ മണ്ണം പോലും ഇഷ്ടമല്ലായിരിക്കും. അത്തരത്തില്‍ വെജ് പ്രേമികൾക്കായി ഒരു ഫിഷ് ഫ്രൈ (fish fry) തയ്യാറാക്കി അവതരിപ്പിച്ചിരിക്കുകയാണ് ദില്ലിയിലെ ഒരു ഭക്ഷണശാലക്കാർ. സം​ഭവം ശുദ്ധ വെജിറ്റേറിയൻ ഫിഷ് ഫ്രൈയാണത്രേ. 

ഫൂഡീ ഇൻകാർനേറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഈ ഫിഷ് ഫ്രൈയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വെജിറ്റേറിയൻ ഫിഷ് ഫ്രൈ തയ്യാറാക്കുന്ന വിധമാണ് വീഡിയോയിലുള്ളത്. സോയ കൊണ്ടാണ് മത്സ്യ രൂപം തയ്യാറാക്കുന്നത്. ശേഷം ഇത് കോൺഫ്ളോർ പേസ്റ്റിലും കോൺഫ്ളേക്സിലുമൊക്കെ മിക്സ് ചെയ്ത് നന്നായി ഫ്രൈ ചെയ്തെടുക്കുന്നു. നന്നായി മൊരിച്ചെടുത്തു കഴിഞ്ഞ ഫിഷ് ഫ്രൈ കണ്ടാൽ ശരിക്കുള്ള മീനാണെന്നേ പറയൂ. 

 

ഇതിനോടകം നാല് ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടത്.  വെജിറ്റേറിയൻ പ്രിയക്കാർ ഈ ഫിഷ് ഫ്രൈ പെരുത്ത് ഇഷ്ടായി എന്നാണ് കമന്‍റുകള്‍ സൂചിപ്പിക്കുന്നത്. 

Also Read: 24 കാരറ്റ് സ്വര്‍ണം പൊതിഞ്ഞ് ഐസ്‌ക്രീം; വൈറലായി വീഡിയോ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍