ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം.

വിചിത്രമായ പല ഭക്ഷണ പരീക്ഷണ വീഡിയോകളും (food videos) നാം സോഷ്യല്‍ മീഡിയയിലൂടെ (social media) കാണുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു ഐസ്ക്രീമിന്‍റെ (ice cream) വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. സ്വര്‍ണ പൂശിയ ഐസ്‌ക്രീം ആണ് വിഭവം.

ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് വീഡിയോ പകര്‍ത്തിയത്. അഭിനവിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View post on Instagram

സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും വീഡിയോയില്‍ കാണാം. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്‌ക്രീമിന്റെ വില.

Also Read: 24 കാരറ്റ് സ്വര്‍ണം പൊതിഞ്ഞ് ഭീമന്‍ മോമോ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ