Health Tips: ഫാറ്റി ലിവറിനെ വഷളാക്കുന്ന ഭക്ഷണക്രമത്തിലെ പിഴവുകൾ

Published : Jul 25, 2025, 08:41 AM ISTUpdated : Jul 25, 2025, 08:53 AM IST
non alcoholic fatty liver disease

Synopsis

കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. ഫാറ്റി ലിവറിനെ വഷളാക്കുന്ന ഭക്ഷണക്രമത്തിലെ പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം.

മനുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. ഫാറ്റി ലിവറിനെ വഷളാക്കുന്ന ഭക്ഷണക്രമത്തിലെ പിഴവുകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഉപ്പിന്‍റെ അമിത ഉപയോഗം

ഭക്ഷണത്തിലെ അമിതമായ ഉപ്പിന്‍റെ ഉപയോഗം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണക്രമത്തിലെ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുക.

2. സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഫാറ്റി ലിവര്‍ രോഗത്തെ വഷളാക്കും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കുക.

3. റെഡ് മീറ്റിന്‍റെ അമിത ഉപയോഗം

റെഡ് മീറ്റിന്‍റെ അമിത ഉപയോഗും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാം. റെഡ് മീറ്റിലെ അനാരോഗ്യകരമായ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാൻ കാരണമാകും. അതിനാല്‍ റെഡ് മീറ്റിന്‍റെ അമിത ഉപയോഗം ഒഴിവാക്കുക.

4. പ്രോട്ടീനിന്‍റെ അഭാവം

ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി