ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

Published : Jul 24, 2025, 07:13 PM IST
how to control cholesterol

Synopsis

ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.

മോശം ജീവിതശൈലിയാണ് ചീത്ത കൊളസ്ട്രോളിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂടാന്‍ ഇടയാക്കും. അതിനാല്‍ ബേക്കണ്‍, ഹോട്ട് ഡോഗ്സ്, സോസേജുകള്‍ പോലെയുള്ള അമിതമായി സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കുക. 

2. റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടും.

3. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കൊളസ്ട്രോള്‍ കൂട്ടും. 

4. പഞ്ചസാര

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.

5. പാക്കറ്റ് ഭക്ഷണങ്ങള്‍

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

6. ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍

പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

 

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി