ഭക്ഷണം കഴിച്ച പണം നൽകാതിരിക്കാൻ യുവാക്കളുടെ അതിബുദ്ധി, പക്ഷേ എല്ലാം സിസിടിവി കണ്ടു, വെജ് ബിരിയാണിയിൽ 'ചിക്കന്റെ എല്ല്'

Prajeesh Ram   | PTI
Published : Aug 05, 2025, 01:30 PM IST
chicken biriyani

Synopsis

കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി ചൗക്കിലുള്ള ബിരിയാണി ബേ റസ്റ്റോറന്റിൽ ജൂലൈ 31 ന് രാത്രിയിലാണ് സംഭവം നടന്നത്.

ദില്ലി: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതിരിക്കാനായി യുവാക്കളുടെ തട്ടിപ്പ് ശ്രമം.വെജിറ്റബിൾ ബിരിയാണിയിൽ ചിക്കന്റെ എല്ല് ഒളിപ്പിച്ചാണ് യുവാക്കൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. പൊലീസ് വിഷയത്തിൽ ഇടപെട്ടെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസിൽനടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാസ്ത്രി ചൗക്കിലുള്ള ബിരിയാണി ബേ റസ്റ്റോറന്റിൽ ജൂലൈ 31 ന് രാത്രിയിലാണ് സംഭവം നടന്നത്. പത്തോളം വരുന്ന ചെറുപ്പക്കാരുടെ സംഘം ഭക്ഷണശാലയിലെത്തി വെജ് ബിരിയാണിയും നോൺ-വെജ് ബിരിയാണിയും ഓർഡർ ചെയ്തു. ഭക്ഷണം വിളമ്പി കുറച്ചു കഴിഞ്ഞപ്പോൾ, അവരിൽ ഒരാൾ തന്റെ വെജ് ബിരിയാണിയിൽ എല്ല് ഉണ്ടെന്ന് പറഞ്ഞു നിലവിളിച്ചു.

റസ്റ്റോറന്റ് മാനേജർ പൊലീസിനെ വിളിക്കുകയും ഉപഭോക്താക്കളെ സമാധാനിപ്പിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണശാലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യത്തിൽ യുവാക്കൾ വെജ് ബിരിയാണി ഓർഡർ ചെയ്ത യുവാവിന് ചിക്കൻ എല്ല് കൊടുക്കുന്നതും പിന്നീട് അയാൾ അത് വെജ് ബിരിയാണി പ്ലേറ്റിൽ രഹസ്യമായി വയ്ക്കുന്നതും കാണിച്ചിരുന്നുവെന്ന് റസ്റ്റോറന്റ് ഉടമ രവികർ സിംഗ് പറഞ്ഞു.

തന്റെ അടുക്കളയിൽ മാംസം പ്രത്യേകം പാകം ചെയ്യുന്നതിനാൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഏകദേശം 5,000 മുതൽ 6,000 രൂപ വരെ ബിൽ അടയ്ക്കുന്നത് ഒഴിവാക്കാനാണ് യുവാക്കൾ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍