പ്രമേഹം ഉള്ളവർക്ക് കഴിക്കാവുന്ന 4 പഴങ്ങൾ ഇതാണ്

Published : Aug 05, 2025, 08:36 AM ISTUpdated : Aug 05, 2025, 08:38 AM IST
Berries

Synopsis

പ്രമേഹത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ് പഴങ്ങൾ കഴിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.

പ്രമേഹം ഉള്ളവർ പഴവർഗ്ഗങ്ങൾ പൂർണമായും ഒഴിവാക്കാറുണ്ട്. എല്ലാത്തരം പഴങ്ങളും കഴിക്കാൻ സാധിക്കില്ലെങ്കിലും ചിലത് പ്രമേഹം ഉള്ളവർക്ക് കഴിക്കാവുന്നതാണ്. പ്രമേഹത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമത്തിന്റെ ഭാഗമാണ് പഴങ്ങൾ കഴിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഈ പഴങ്ങൾ മിതമായ അളവിൽ കഴിച്ചോളൂ.

ബെറീസ്

പ്രമേഹം ഉള്ളവർ പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ഗ്ലൈസമിക് സൂചിക (കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്ന സൂചിക) പരിഗണിക്കേണ്ടതുണ്ട്. ബ്ലൂബെറി, റാസ്പ്‌ബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങളിൽ ഗ്ലൈസമിക് സൂചിക കുറവാണ്. കൂടാതെ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ബെറീസിൽ 15 -20 ഗ്രാം കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിട്ടുള്ളത്.

കിവി

കിവിയിലും ഗ്ലൈസമിക് സൂചിക കുറവാണ് രേഖപ്പെടുത്തുന്നത്. ഫൈബർ, പോഷകങ്ങളായ വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കിവിയിൽ അടങ്ങിയിരിക്കുന്ന ഫൈബർ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതിനാൽ തന്നെ പ്രമേഹം നിയന്ത്രിക്കാൻ കിവി കഴിക്കുന്നത് നല്ലതാണ്. അതേസമയം അമിതമായി കഴിക്കരുത്. ഒന്നോ രണ്ടോ കഴിക്കുന്നതാണ് ഉചിതം.

ആപ്പിൾ

പ്രമേഹം ഉള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന മറ്റൊരു പഴമാണ് ആപ്പിൾ. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ അടങ്ങിയിട്ടുള്ള പെക്ടിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആപ്പിൾ തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. ഇത് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ദിവസവും ഒന്ന് കഴിക്കുന്നതാണ് ഉചിതം.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, മുന്തിരിപഴങ്ങൾ, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പ്രമേഹമുള്ളവർ കഴിക്കുന്നത് നല്ലതാണ്. ഇതിൽ വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായി ഇത് കഴിക്കാൻ പാടില്ല. ദിവസവും ചെറുത് അല്ലെങ്കിൽ പകുതി ഓറഞ്ച് കഴിക്കുന്നതാണ് ഉചിതം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍