യൂറിക് ആസിഡിന്റെ അളവ് കൂടുതലോ? ചെയ്യേണ്ട കാര്യങ്ങൾ

Published : Aug 04, 2025, 02:28 PM ISTUpdated : Aug 04, 2025, 02:33 PM IST
high uric acid

Synopsis

ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കും.

2. പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്

പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ ഇവ നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. അതിനാല്‍ റെഡ് മീറ്റ്, ഷെല്‍ഫിഷ് തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക.

3. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍. കാരണം ഇവ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

4. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക

പഞ്ചസാര, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇവ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം. 

5. ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക

വയറിലെ കൊഴുപ്പ് കുറച്ച് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ആരോ​ഗ്യപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.

6. വ്യായാമം ചെയ്യുക

പതിവായി മുടങ്ങാതെ വ്യായാമം ചെയ്യുക.

7. അമിത മദ്യപാനം ഒഴിവാക്കുക

അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കുക.

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്