ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്

By Web TeamFirst Published Aug 21, 2021, 6:06 PM IST
Highlights

ദിവസവും രാത്രി ചെറുചൂടുള്ള പാൽ കുടിക്കുന്നതും നല്ലതാണ്. കാരണം അതിൽ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും നമാമി പറഞ്ഞു. 
 

ദിവസവും രാവിലെ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കുന്ന ശീലം ഒഴിവാക്കാൻ പലർക്കും കഴിയാറില്ല. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരാൻ കാപ്പിയോ ചായയോ ചിലർക്ക് നിർബന്ധമാണ്. എന്നാൽ ഇവ കഴിക്കുന്നതിന് ചില സമയങ്ങളുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ പറയുന്നു.

ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിച്ച് വേണം ഒരു ദിവസം അവസാനിപ്പിക്കേണ്ടതെന്ന് അവർ പറയുന്നു. ചില ഭക്ഷണങ്ങളും അവയുടെ പോഷകമൂല്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ നമാമി പറയുന്നു. 

ചായയും കാപ്പിയും ശരിയായ സമയത്ത് തന്നെ കുടിക്കണമെന്നും അല്ലെങ്കിൽ ശരീരത്തെ അത് ദോഷകരമായി ബാധിക്കുകയും ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യാമെന്നും അവർ പറയുന്നു. 

ചായയോ അല്ലെങ്കിൽ കാപ്പിയോ രാവിലെ കുടിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാരണം അതിൽ കഫീൻ കൂടുതൽ അടങ്ങിയിട്ടുണ്ട്. എന്നാൽ രാവിലെ ഉറക്കം ഉണരുമ്പോൾ തന്നെ ചായയും കാപ്പിയും കുടിക്കുന്നത് അത്ര നല്ലതല്ലെന്നും അവർ പറയുന്നു.

ദിവസവും രാത്രി ചെറുചൂടുള്ള പാൽ കുടിക്കുന്നത് ശീലമാക്കണമെന്നും അവർ പറയുന്നു. കാരണം അതിൽ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും നമാമി പറഞ്ഞു. 

ആപ്പിൾ രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് അവർ പറയുന്നു. കാരണം അവ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. അതേസമയം മെലറ്റോണിൻ അടങ്ങിയ ചെറിപ്പഴം രാത്രിയിൽ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

20000 കലോറി അടങ്ങിയ ബര്‍ഗര്‍; കഴിച്ചത് നാലുമിനിറ്റില്‍; റെക്കോര്‍ഡ് നേടി യുവാവ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!