യുഎസിലെ ലാസ് വെഗാസിലെ 'ഹാര്‍ട്ട് അറ്റാക്ക് ഗ്രില്‍' എന്ന ഭക്ഷണശാലയിലാണ് ഇത്തരമൊരു ബര്‍ഗര്‍ ചലഞ്ച് നടന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട ചലഞ്ചുകള്‍ ഏറ്റെടുക്കുന്നത് ഭക്ഷണപ്രേമികളുടെ ഇഷ്ട വിനോദമാണ്. അത്തരത്തിലൊരു ഭക്ഷണപ്രേമിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 20,000 കലോറി അടങ്ങിയ ബര്‍ഗര്‍ ആണ് ഈ യുവാവ് നാലുമിനിറ്റില്‍ അകത്താക്കിയത്. 

ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ലാസ് വെഗാസിലെ 'ഹാര്‍ട്ട് അറ്റാക്ക് ഗ്രില്‍' എന്ന ഭക്ഷണശാലയിലാണ് ഇത്തരമൊരു ബര്‍ഗര്‍ ചലഞ്ച് നടന്നത്. മാറ്റ് സ്റ്റോണി എന്ന യുവാവാണ് മിനിറ്റുകള്‍ കൊണ്ട് ഈ കൂറ്റന്‍ ബര്‍ഗര്‍ കഴിച്ച് താരമായത്.

നാല് മിനിറ്റ് കൊണ്ട് 20,000 കലോറി ബര്‍ഗറാണ് മാറ്റ് അകത്താക്കിയത്. പന്നിയിറച്ചിയുടെ നാല്‍പ്പത് കഷ്ണം, ചീസ്, സവാള, തക്കാളി, തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങിയതായിരുന്നു ബര്‍ഗര്‍. 2.94 കിലോ ഭാരം വരുന്നതാണ് ബര്‍ഗര്‍. ബര്‍ഗര്‍ കഴിക്കുന്നതിനിടെ മാറ്റ് വെള്ളം കുടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എന്തായാലും സൈബര്‍ ലോകത്ത് ഹിറ്റാണ്. 

YouTube video player

Also Read: അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona