ദിവസം 5 കപ്പ് വരെ കാപ്പി കുടിക്കുന്നത് സ്ട്രോക്ക്, പ്രമേഹം, ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കും; പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്

Published : Jul 21, 2026, 04:35 PM IST
Coffee

Synopsis

ഭൂരിഭാഗം മുതിർന്ന ആളുകൾക്കും ദിവസവും അഞ്ച് കപ്പ് വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് സുരക്ഷിതമാണെന്നും ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

കാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്തവർ അധികമുണ്ടാവില്ല. ഒരു ദിവസം തന്നെ രണ്ടിൽ കൂടുതൽ കാപ്പി കുടിക്കുന്നവരുണ്ടാകും. എന്നാൽ ഇങ്ങനെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ. ഭൂരിഭാഗം മുതിർന്ന ആളുകൾക്കും ദിവസവും അഞ്ച് കപ്പ് വരെ ബ്ലാക്ക് കോഫി കുടിക്കുന്നത് സുരക്ഷിതമാണെന്നും ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും 400 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് സുരക്ഷിതമാണ്.

ഹൃദയാരോഗ്യത്തിന് നല്ലത്

ദിവസവും രണ്ട് മുതൽ നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. അതേസമയം നാല് കപ്പിൽ കൂടുതൽ കുടിക്കുന്നത് ചിലരിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിച്ചേക്കാം.

പ്രമേഹമുള്ളവർ

പാലും പഞ്ചസാരയും ചേർക്കാത്ത ബ്ലാക്ക് കോഫി ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കാപ്പിയിലെ കഫീൻ മാത്രമല്ല, അതിലടങ്ങിയിരിക്കുന്ന മറ്റ് പ്രകൃതിദത്ത ഘടകങ്ങളും ഇത്തരം ആരോഗ്യഗുണങ്ങൾക്ക് കാരണമാകാം. അതേസമയം കാപ്പിയിൽ ചേർക്കുന്ന പഞ്ചസാര, സിറപ്പുകൾ, പാൽ എന്നിവ ഇതിന്റെ ഗുണഫലങ്ങളെ ബാധിച്ചേക്കാമെന്നും വിദഗ്ധർ പറയുന്നു. എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത

എല്ലാ കഫീൻ പാനീയങ്ങളും ഒരുപോലെയല്ല

എനർജി ഡ്രിങ്കുകളിലെ ഉയർന്ന അളവിലുള്ള കഫീൻ രക്തസമ്മർദ്ദം ഉയർത്താനും ഹൃദയമിടിപ്പിൽ വ്യത്യാസങ്ങൾ വരുത്താനും കാരണമായേക്കാം. വ്യക്തികൾക്കനുസരിച്ച് ഫലം മാറാം. പ്രായം, ജനിതകഘടന, ശരീരത്തിന്റെ ദഹനശേഷി, കഴിക്കുന്ന മരുന്നുകൾ എന്നിവ അനുസരിച്ച് കഫീൻ ഓരോ ആളുകളിലും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. ചില ആളുകളിൽ കഫീൻ താൽക്കാലികമായി രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർദ്ധിപ്പിച്ചേക്കാം. അല്പം കഫീൻ ഉള്ളിൽ ചെന്നാൽ പോലും നെഞ്ചിടിപ്പ്, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുന്നവരും ഉണ്ട്. അതുകൊണ്ട് സ്വന്തം ശരീരത്തിന്റെ പ്രതികരണം അറിഞ്ഞുമാത്രം കാപ്പിയുടെ അളവ് നിശ്ചയിക്കുന്നതാണ് ഉചിതം.

PREV
Read more Articles on
click me!

Recommended Stories

സെറോടോണിൻ വർദ്ധിപ്പിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
മഴക്കാലത്ത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കുടിക്കേണ്ട 6 പാനീയങ്ങൾ