കിടിലന്‍ ടേസ്റ്റില്‍ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

Published : Mar 18, 2025, 10:11 AM IST
കിടിലന്‍ ടേസ്റ്റില്‍ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നല്ല രുചിയുള്ള ചെമ്മീൻ റോസ്റ്റ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചെമ്മീൻ- 1 കിലോ 
കറിവേപ്പില - 2 തണ്ട് 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 സ്പൂൺ 
കുരുമുളക് പൊടി - 1 സ്പൂൺ 
ജീരക പൊടി -1 സ്പൂൺ 
മല്ലി പൊടി -1 സ്പൂൺ 
കാശ്മീരി മുളക് പൊടി -1 സ്പൂൺ 
നാരങ്ങാ നീര് -1 നാരങ്ങയുടെ 
എണ്ണ -ആവശ്യത്തിന് 
ഉപ്പ് -1 സ്പൂൺ 
മഞ്ഞൾ പൊടി -1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങാനീരും ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും കുരുമുളകുപൊടിയും മല്ലിപ്പൊടിയും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം പാന്‍ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തതിന് ശേഷം അതിലേയ്ക്ക് മസാല പുരട്ടിയ ചെമ്മീൻ ചേർത്ത് നന്നായിട്ട് മൊരിയിച്ചെടുക്കാവുന്നതാണ്. 
 

 

Also read: എളുപ്പത്തില്‍ നല്ല ടേസ്റ്റി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍
തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍