Latest Videos

Easy Breakfast : ഓട്ട്സ് ദോശ; ബ്രേക്ക്ഫാസ്റ്റ് മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം

By Web TeamFirst Published Aug 6, 2022, 9:49 AM IST
Highlights

അധികപേരും മുട്ട കൊണ്ടുള്ള വിഭവങ്ങളാണ് കാര്യമായും ബ്രേക്ക്ഫാസ്റ്റിന് കരുതാറ്. ദോശ, ഇഡ്ഡലി, പുട്ട്, അപ്പം പോലുള്ള പലഹാരങ്ങള്‍ തയ്യാറാക്കുന്നവരുമുണ്ട്. എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 

ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ( Easy Breakfast ) മിക്കവരും തെരഞ്ഞെടുക്കാറ്. ഒരേസമയം തയ്യാറാക്കാൻ എളുപ്പമുള്ളതും എന്നാല്‍ ആരോഗ്യകരമായതുമായ വിഭവങ്ങള്‍ വേണം ബ്രേക്ക്ഫാസ്റ്റായി കരുതാൻ. കാരണം, ഒരു ദിവസത്തെ ഏറ്റവും സുപ്രധാനമായ ഭക്ഷണമാണ് രാവിലത്തേത്. 

അധികപേരും മുട്ട കൊണ്ടുള്ള വിഭവങ്ങളാണ് കാര്യമായും ബ്രേക്ക്ഫാസ്റ്റിന് കരുതാറ്. ദോശ, ഇഡ്ഡലി, പുട്ട്, അപ്പം പോലുള്ള പലഹാരങ്ങള്‍ തയ്യാറാക്കുന്നവരുമുണ്ട്. എന്തായാലും വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന( Easy Breakfast ), 'ഹെല്‍ത്തി'യായ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ഓട്ട്സ് കൊണ്ടുള്ള ദോശ ( Oats Dosa ) . 

ആദ്യം ഇതിനാവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. 

റോള്‍ഡ് ഓട്ട്സ് - ഒരു കപ്പ്
നുറുക്ക് ഗോതമ്പ് - ഒരു ടേബിള്‍ സ്പൂണ്‍
അരിപ്പൊടി/ഗോതമ്പുപൊടി  - അര ടേബിള്‍ സ്പൂണ്‍
ഉലുവ - അര ടേബിള്‍ സ്പൂണ്‍
കായം  - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി  - അര ടീസ്പൂണ്‍
കറിവേപ്പില  - 7-8 ഇലകള്‍
ഇഞ്ചി  - ഗ്രേറ്റ് ചെയ്തത് ഒരു ടീസ്പൂണ്‍
പച്ചമുളക്  - ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
മല്ലിയില  - ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
സവാള  -  ചെറുതൊരെണ്ണം അരിഞ്ഞത് 
തൈര് - ഒരു ടീസ്പൂൺണ്‍
എണ്ണ  - ആവശ്യത്തിന്

ഇനി ഓട്ട്സ് ദോശ ( Oats Dosa ) എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. 

ആദ്യം ഓട്ട്സ് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം. ഇതൊന്ന് ആറിക്കഴിയുമ്പോള്‍ ഉലുവ കൂടി ചേര്‍ത്ത് പൊടിച്ചെടുക്കാം. ഈ പൊടി ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ഗോതമ്പുനുറുക്കും അരിപ്പൊടിയും ചേര്‍ക്കാം. അരിപ്പൊടിയില്ലെങ്കില്‍ ഗോതമ്പുപൊടി ചേര്‍ക്കാവുന്നതാണ്. 

ഇനിയിതിലേക്ക് ഒരു സ്പൂണ്‍ തൈര്, ഉപ്പ്, കുരുമുളകുപൊടി, കായം, കറിവേപ്പില, ഇഞ്ചി എന്നിവയെല്ലാം ചേര്‍ക്കാം. മാവ് നല്ല പരുവത്തില്‍ ഇളക്കിയെടുത്ത് ഒരു പതിനഞ്ച് - ഇരുപത് മിനുറ്റ് അങ്ങനെ തന്നെ വയ്ക്കുക. ശേഷം പച്ചമുളക്, സവാള, മല്ലിയില എന്നിവയും ചേര്‍ക്കാം. ഇനി നേരെ ദോശ തയ്യാറാക്കാം. നല്ല തേങ്ങാ ചട്ണി കൂടിയുണ്ടെങ്കില്‍ സംഭവം കിടിലൻ. 

Also Read:-  'ടേസ്റ്റി ആന്‍റ് ക്രീമി' മുട്ടക്കറി തയ്യാറാക്കാം പതിനഞ്ച് മിനുറ്റ് കൊണ്ട്...

click me!