Asianet News MalayalamAsianet News Malayalam

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. 
 

How Much Ghee Should You Add To Your Food
Author
Trivandrum, First Published Jul 28, 2021, 12:05 PM IST

നെയ്യ് കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നെയ്യിനെ സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ദിവസവും രണ്ട് സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്. ചോറ്,പരിപ്പ്, റാ​ഗി പോലുള്ള ഭക്ഷണങ്ങളിൽ അൽപം നെയ്യ് ചേർത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കാൻ നെയ്യ് സഹായിക്കുമെന്നും റുജുത പറയുന്നു.  

എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും.രണ്ട് സ്പൂണിൽ കൂടുതൽ നെയ്യ് ഉപയോ​ഗിക്കരുതെന്നും അവർ പറയുന്നു. ആയുർവേദത്തിൽ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു‌. ഇത് ചുമയും മറ്റ് അലർജി പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios