നല്ല കൊളസ്ട്രോൾ കൂട്ടാൻ ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ

Published : May 20, 2026, 05:19 PM IST
Good HDL Cholesterol

Synopsis

നല്ല കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് രക്തക്കുഴലുകളിലെ ചീത്ത കൊളസ്ട്രോളിനെ കരളിലെത്തിക്കുകയും അവിടെ നിന്ന് ശരീരത്തിന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ (HDL) നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. രക്തക്കുഴലുകളിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളി ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ

നല്ല കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് രക്തക്കുഴലുകളിലെ ചീത്ത കൊളസ്ട്രോളിനെ കരളിലെത്തിക്കുകയും അവിടെ നിന്ന് ശരീരത്തിന് പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാം. നല്ല കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും പോളിഫിനോളുകളും ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ ലയിക്കുന്ന നാരുകളും ഫ്ലേവനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ സിട്രസ് പഴങ്ങൾ ഉൾപ്പെടുത്തുന്നത് വിറ്റാമിനുകൾ നൽകുന്നതിനൊപ്പം കൊളസ്ട്രോൾ നിയന്ത്രിക്കാനും നല്ലതാണ്.

ഫ്ലാക്സ് സീഡ്

കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഒരു പ്രകൃതിദത്ത വഴിയാണ് ഫ്ലാക്സ് സീഡ്. ഇതിലടങ്ങിയ ലയിക്കുന്ന ഫൈബറും ആൽഫ-ലിനോലെനിക് ആസിഡും, ചീത്ത കൊളസ്ട്രോളും, മൊത്തത്തിലുള്ള കൊളസ്ട്രോളും കുറയ്ക്കുന്നു.

ചിയ സീഡ്

ചിയ സീഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇതിലടങ്ങിയ ഫൈബറുകളും ഒമേഗ-3 ഫാറ്റി ആസിഡും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസവും 30 ഗ്രാം കഴിക്കുന്നത് നല്ലതാണ്.

അവക്കാഡോ

അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പും മറ്റു ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ അവക്കാഡോ ചേർക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. കറികളിൽ വെളുത്തുള്ളി ഉപയോഗിക്കുന്നത് രുചിയും ആരോഗ്യവും ഒരുപോലെ നൽകും.

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് കഴിക്കേണ്ട 4 സൂപ്പർഫുഡ്ഡുകൾ
ഗോവയിലെ കിടിലൻ വെജ് കറി ഇങ്ങനെ ഉണ്ടാക്കാം