
പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. അതിനാൽ തന്നെ എന്തെങ്കിലും ഭക്ഷണങ്ങൾ കഴിച്ചതുകൊണ്ട് കാര്യമില്ല. ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. വിളർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാൻ അയണും വിറ്റാമിൻ സിയും അടങ്ങിയ പഴങ്ങൾ കഴിക്കൂ. അവ ഏതൊക്കെയാണെന്ന് അറിയാം.
മാതളത്തിൽ അയണും പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.
ഈന്തപ്പഴത്തിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിൽ വിറ്റാമിൻ സിയും ഉണ്ട്. ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് ശരീരത്തിൽ അയണിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ദിവസവും ഇവ കഴിക്കുന്നത് ശീലമാക്കാം.
3. ഉണക്ക മുന്തിരിയും കിവിയും
ഉണക്ക മുന്തിരിയിൽ ധാരാളം അയണും സ്വാഭാവിക മധുരവും അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. അതേസമയം കിവിയിൽ ധാരാളം വിറ്റാമിൻ സി ഉണ്ട്. ഇത് ദഹനം മെച്ചപ്പടുത്താൻ നല്ലതാണ്.
4. അത്തിപ്പഴവും സ്ട്രോബെറിയും
ഉണക്കിയ അത്തിപ്പഴത്തിൽ ധാരാളം അയണും സ്ട്രോബെറിയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
5. തണ്ണിമത്തനും നാരങ്ങയും
തണ്ണിമത്തനിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് നാരങ്ങ. ദിവസവും ഇവ കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.