Mango : മാമ്പഴം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Apr 14, 2022, 7:29 PM IST
Highlights

പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാര്‍ഗം ഗ്ലൈസെമിക് സൂചിക(ജിഐ) പരിശോധിക്കുക എന്നതാണ്.

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. മാമ്പഴത്തിൽ ധാരാളം പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്തമായ പഞ്ചസാരയാണ്. മാത്രമല്ല ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് പോഷകാഹാര വിദഗ്ധ പൂജ മൽഹോത്ര പറയുന്നു.

പ്രമേഹരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് 'ഗ്ലൈസെമിക് സൂചിക' (ജിഐ). പ്രമേഹമുള്ള ഒരു വ്യക്തിക്ക് സുരക്ഷിതവും അനുയോജ്യവുമായ പഴങ്ങളും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും തിരഞ്ഞെടുക്കാനുള്ള ഒരു മാർഗം ഗ്ലൈസെമിക് സൂചിക(ജിഐ) പരിശോധിക്കുക എന്നതാണ്.

വിറ്റാമിൻ എ, വിറ്റാമിൻ സി, കോപ്പർ, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴങ്ങൾക്ക് പോഷകഗുണമുണ്ട്. അതിൽ ഒരു ശതമാനം കൊഴുപ്പ് മാത്രമേയുള്ളൂ. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മാമ്പഴത്തിലെ ഡയറ്ററി ഫൈബർ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നുവെന്നും വി​ദ​ഗ്ധർ പറയുന്നു.

മാമ്പഴം വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ബി 6, ഫോളിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണെന്നും പൂജ മൽഹോത്ര പറയുന്നു. ബീറ്റാ കരോട്ടിൻ ചർമ്മത്തിന്റെ ആരോഗ്യവും രൂപവും നിലനിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

 സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും മാമ്പഴത്തിന് കഴിയും. ദഹനത്തിനും ഹൃദയാരോഗ്യം നിലനിർത്താനും മാമ്പഴം സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 
 

click me!