ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലത് മധുരക്കിഴങ്ങ്, കാരണം...

By Web TeamFirst Published Apr 27, 2019, 9:50 AM IST
Highlights

മധുരക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുമെന്ന് ഡികെ പബ്ലിഷിങ്ങിന്റെ ഹീലിങ് ഫുഡ്സ് എന്ന പുസ്തകത്തിൽ പറയുന്നു. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനാണ് ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാൻ സഹായിക്കുന്നത്.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. വൈറ്റമിൻ ബി 6, വെെറ്റമിൻ സി, വെെറ്റമിൻ ഇ എന്നിവ ധാരാളം മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ് മധുരക്കിഴങ്ങ്. 

മധുരക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുമെന്ന് ഡികെ പബ്ലിഷിങ്ങിന്റെ ഹീലിങ് ഫുഡ്സ് എന്ന പുസ്തകത്തിൽ പറയുന്നു.

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനാണ് ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാൻ സഹായിക്കുന്നത്. മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അൽപം ബട്ടറും വേണമെങ്കിൽ ഉപ്പും ചേർത്ത് കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്.

ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രായം കുറയ്ക്കാൻ സഹായിക്കുന്നു. അത് മാത്രമല്ല ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മധുരക്കിഴങ്ങ് നല്ലൊരു പരിഹാരമാണ്. 

click me!