
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ബട്ടർ 20 ഗ്രാം
ഉരുളകിഴങ്ങു ഒരെണ്ണം ചെറുതായി അരിഞ്ഞു കഴുകി മാറ്റി വയ്ക്കുക
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി ആവശ്യത്തിന്
സവാള ഒരെണ്ണം നന്നായി കഴുകി ഒന്നു അരിഞ്ഞു വയ്ക്കുക
തക്കാളി ഒരെണ്ണം അരിഞ്ഞു വയ്ക്കുക
മുട്ട 4 എണ്ണം
ചീസ് 4
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് കുറച്ചു ബട്ടർ ഇട്ട് കൊടുത്തു അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന ഉരുളകിഴങ്ങു കുറച്ചു ഉപ്പും കുരുമുളക് പൊടിയും ഇട്ടു അടച്ചു വച്ച് ഒന്ന് വേവിച്ചു എടുക്കുക. ഇനി ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്തത് ഇട്ടു വഴറ്റി അതിലേക്കു തക്കാളിയും ചേർത്തു വഴറ്റി എടുക്കുക. ഇതെല്ലാം ഒന്ന് വഴണ്ട് കഴിഞ്ഞാൽ മുട്ട ഓരോന്നും പൊട്ടിച്ചു ഒഴിച്ചു കൊടുത്തു മുട്ടയ്ക്ക് ആവശ്യമായ ഉപ്പും കുരുമുളകും ചീസും ഇട്ടു കൊടുത്ത് കുറച്ചു മല്ലിയിലയും ചേർത്ത് ചെറിയ തീയിൽ അടച്ചു വച്ച് ഒന്നു വേവിച്ചു എടുത്താൽ അടിപൊളി മുട്ട ഉരുളകിഴങ്ങു വിഭവം റെഡി.