ചോലെ ബട്ടൂര പ്രേമിയാണോ നിങ്ങള്‍? എങ്കില്‍ ഈ ചര്‍ച്ച നിങ്ങള്‍ കാണണം...

Published : Oct 06, 2023, 01:36 PM ISTUpdated : Oct 06, 2023, 01:37 PM IST
ചോലെ ബട്ടൂര പ്രേമിയാണോ നിങ്ങള്‍? എങ്കില്‍ ഈ ചര്‍ച്ച നിങ്ങള്‍ കാണണം...

Synopsis

എണ്ണയില്‍ പൊരിച്ചെടുക്കുന്നതായതിനാല്‍ തന്നെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വാദിക്കുന്നവര്‍ ഏറെയാണ്. എന്തായാലും പതിവായി കഴിക്കുന്നത് അല്‍പം പ്രശ്നം തന്നെയാണെന്നും കണക്കാക്കാം.

ചോലെ ബട്ടൂര ഒരുപാട് ആരാധകരുള്ളൊരു വിഭവമാണെന്ന് പറയാം. കേരളത്തിന്‍റെ തനത് വിഭവങ്ങളില്‍ പെടുന്നതല്ല ഇതെങ്കിലും കേരളത്തിലും മോശമല്ലാത്ത ആരാധകര്‍ ചോലെ ബട്ടൂരയ്ക്കുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്കും ഇത് ഏറെ ഇഷ്ടമാണ്. 

വെജിറ്റേറിയൻ റെസ്റ്റോറന്‍റുകളിലാണെങ്കിലും ഏറ്റവുമധികം ഡിമാൻഡ് വരുന്നൊരു വിഭവം കൂടിയാണിത്. എന്നുവച്ച് നോണ്‍-വെജിറ്റേറിയൻസിനും ഇഷ്ടക്കുറവൊന്നും കാണാറില്ല. 

എന്നാല്‍ എണ്ണയില്‍ പൊരിച്ചെടുക്കുന്നതായതിനാല്‍ തന്നെ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വാദിക്കുന്നവര്‍ ഏറെയാണ്. എന്തായാലും പതിവായി കഴിക്കുന്നത് അല്‍പം പ്രശ്നം തന്നെയാണെന്നും കണക്കാക്കാം. ഇതെക്കുറിച്ച് നല്ല ചൂടനൊരു ചര്‍ച്ച നടക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

ഫിറ്റ്നസ് ഇൻഫ്ളുവൻസറായ ചിരാഗ് ബര്‍ജാത്യയാണ് ഈ ചര്‍ച്ച തുടങ്ങിവച്ചത്. ഇതിലും നല്ല ബ്രേക്ക്ഫാസ്റ്റ് എന്താണുള്ളതെന്ന ചോദ്യവുമായി ചോലെ ബട്ടൂരയുടെ ചിത്രം പങ്കുവച്ച ഒരു യുവതിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് എന്താണ് ആളുകളൊക്കെ ഇത്രമാത്രം ചോലെ ബട്ടൂര ഇഷ്ടപ്പെടാൻ കാരണം എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസിലായിട്ടില്ല. എന്ന് മാത്രമല്ല പ്രോട്ടീൻ ഒന്നുമില്ലാത്ത, ഉപ്പ് കാര്യമായി അടങ്ങിയ ഈ ഭക്ഷണം രാവിലെ തന്നെ കഴിക്കുന്നത് എന്തിന് കൊള്ളാം എന്നായിരുന്നു ചിരാഗ് കുറിച്ചത്. 

രൂക്ഷ വിമര്‍ശനം വന്നതോടെ ചോലെ ബട്ടൂര പ്രേമികള്‍ ഒന്നടങ്കം ചിരാഗിനെതിരെ എത്തി. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടങ്ങള്‍ നോക്കിയാല്‍ പോരെ മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിന് തലയിടുന്നു എന്നത് മുതല്‍ ഇന്ന് ജിമ്മിലെ വര്‍ക്കൗട്ടിനിടെ മരിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു എന്നത് വരെ പോകുന്നു ചിരാഗിനെതിരായ കമന്‍റുകള്‍. 

അതേസമയം ചിരാഗിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരും അതിനെ ശരിവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എണ്ണയില്‍ പൊരിച്ചെടുക്കുന്നതായതിനാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല, വല്ലപ്പോഴും കഴിക്കുന്നത് സന്തോഷമാണ് എന്നാല്‍ പതിവായി ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് ഗുണകരമല്ല എന്നെല്ലാം ചിരാഗിന്‍റെ അഭിപ്രായങ്ങളെ ഇവര്‍ ഏറ്റെടുക്കുന്നു.

എന്തായാലും ആരോഗ്യത്തെ കുറിച്ച് കരുതലുണ്ടെങ്കില്‍ എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങള്‍ പതിവായി കഴിക്കുന്നത് അത്ര നല്ലതല്ല. അത് ചോലെ ബട്ടൂര ആയാലും. മറിച്ച് ഇടയ്ക്ക് നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു സന്തോഷത്തിന് കഴിക്കാം. അതില്‍ പ്രശ്നങ്ങളൊന്നുമില്ലതാനും. 

Also Read:- ഷുഗറുള്ളവര്‍ക്ക് പഞ്ചസാരയ്ക്ക് പകരം തേൻ കഴിക്കാമോ? അറിയാം യാഥാര്‍ത്ഥ്യം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍