Reduce Hunger : അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

Published : Aug 20, 2022, 03:13 PM IST
Reduce Hunger : അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

Synopsis

അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ആഹാരം കഴിക്കുന്നതിന് കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍, ചിലര്‍ക്ക് എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും വിശപ്പ് അടങ്ങാതിരിക്കും. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇത് പെട്ടെന്ന് തന്നെ ശരീഭാരം വര്‍ധിപ്പിക്കാനും വിവിധ അസുഖങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം. 

അതുകൊണ്ട് തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ബദാം: ബദാം ആന്‍റി ഓക്സിഡന്‍റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെയെല്ലാം സ്രോതസാണ് ബദാം. വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കാനും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കാനും ഇത് സഹായകമാണ്. 

രണ്ട്...

തേങ്ങ : വിശപ്പിനെ ശമിപ്പിക്കാനും പിന്നീട് ഭക്ഷണം അമിതമായി കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും തേങ്ങയ്ക്ക് കഴിയും. ശരീരത്തിലെ കൊഴുപ്പ് എരിയിച്ചുകളയുന്നതിനും കലോറി കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായകമാണ്. 

മൂന്ന്...

മുളപ്പിച്ച വെള്ളക്കടല : പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ മുളപ്പിച്ച വെള്ളക്കടല വിശപ്പിനെ ശമിപ്പിക്കാൻ ഏറെ സഹായകമാണ്. ബ്രേക്ക്ഫാസ്റ്റായി ഇത് കഴിച്ചാല്‍ വളരെ നല്ലത്. വിശപ്പിനെ സൃഷ്ടിക്കുന്ന ഹോര്‍മോണുകളുടെ തോത് കുറയ്ക്കുന്നതിനും ഇതിന് സാധ്യമാണ്. 

നാല്...

മോര് : വിശക്കുമ്പോള്‍ അല്‍പം മോരെടുത്ത് കുടിച്ചാലോ! വയര്‍ ഒന്നുകൂടി എരിയാനല്ലേ ഇത് കാരണമാകൂ എന്നാണോ ചിന്തിക്കുന്നത്. പലരും ഇങ്ങനെ ധരിക്കാറുണ്ട്. എന്നാല്‍ മോര് വിശപ്പിനെ ശമിപ്പിക്കാൻ പറ്റിയൊരു പാനീയമാണ്. പ്രോട്ടീൻ- കാത്സ്യം എന്നിവയാല്‍ സമ്പന്നമായ മോര് പെട്ടെന്ന് തന്നെ ഉന്മേഷവും നല്‍കും. 

അഞ്ച്...

പച്ചക്കറി ജ്യൂസുകളും ഫ്ളാക്സ് സീഡ്സും: ആരോഗ്യകാര്യങ്ങളില്‍ അല്‍പമെങ്കിലും ജാഗ്രത പുലര്‍ത്തുന്നവരാണെങ്കില്‍ അവര്‍ക്ക് വളരെ അനുയോജ്യമാണിത്. വിശപ്പിനെ ശമിപ്പിക്കാൻ പച്ചക്കറികളുടെ ജ്യൂസും കൂട്ടത്തില്‍ അല്‍പം ഫ്ളാക്സ് സീഡ്സും കഴിക്കുക. ആന്‍റി ഓക്സിഡന്‍റുകളാലും ഫൈബറിനാലും സമ്പന്നമാണിവ. ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കുന്നതിനാണ് പ്രധാനമായും ഫ്ളാക്സ് സീഡ്സ് കഴിക്കുന്നത്. 

Also Read:- രണ്ട് ടൈപ്പ് പ്രമേഹങ്ങളെ എങ്ങനെ വേര്‍തിരിച്ചറിയാം?

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍