Cholesterol Diet : കൊളസ്ട്രോള്‍ കുറച്ച് 'ഹെല്‍ത്തി'യാകാൻ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടത്...

By Web TeamFirst Published Jul 18, 2022, 4:25 PM IST
Highlights

ചികിത്സയെക്കാളും ജീവിതരീതിയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ നാം ആശ്രയിക്കേണ്ടത്. ഇതില്‍ തന്നെ ഭക്ഷണകാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. 

കൊളസ്ട്രോള്‍ നമുക്കറിയാം, പിന്നീട് പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം ( Cholesterol Control ) നമ്മെ നയിച്ചേക്കാം. പ്രധാനമായും ഹൃദയത്തിനാണിത് ക്രമേണ ദോഷകരമായി വരിക. എന്തായാലും കൊളസ്ട്രോള്‍ നിയന്ത്രിച്ച് കൊണ്ടുപോവുകയെന്നത് പ്രധാനമാണ്. 

ചികിത്സയെക്കാളും ജീവിതരീതിയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ( Cholesterol Control )  നാം ആശ്രയിക്കേണ്ടത്. ഇതില്‍ തന്നെ ഭക്ഷണകാര്യങ്ങളിലാണ് ( Cholesterol Diet ) കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളെല്ലാം ഒഴിവാക്കണം. ഒപ്പം തന്നെ മോശം കൊളസ്ട്രോളിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളാൻ സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. 

അത്തരത്തില്‍ കൊളസ്ട്രോളുള്ളവര്‍ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ( Cholesterol Diet ) അഞ്ച് ചേരുവകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എല്ലാ വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. ഇത് ഒരു ഔഷധമെന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത് തന്നെ. കൊളസ്ട്രോള്‍ കുറയ്ക്കാൻ വളരെയധികം ഉപകാരപ്പെടുന്നൊരു ചേരുവയാണ് വെളുത്തുള്ളി. 

രണ്ട്...

പച്ചമല്ലിയാണ് അടുത്തതായി കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ചേരുവ. മല്ലിയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, വൈറ്റമിന്‍-എ, വൈറ്റമിൻ-സി, ബീറ്റ കരോട്ടിൻ എന്നിവയാണ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നത്. 

മൂന്ന്...

അടുത്തതായി ഉലുവയാണ് കൊളസ്ട്രോള്‍ പുറന്തള്ളുന്നതിനായി ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ചേരുവ. ഇത് ഒരേപോലെ കൊളസ്ട്രോളുള്ളവര്‍ക്കും പ്രമേഹമുള്ളവര്‍ക്കും ഉപകാരപ്പെടുന്നതാണ്. വേറയും ധാരാളം ഔഷധമൂല്യങ്ങള്‍ ഉലുവയ്ക്കുണ്ട്. 

നാല്...

പൊടിക്കാത്ത ധാന്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായകമാണ്. ബാര്‍ലി, ഓട്ട്സ് എന്നിവയെല്ലാം ഇത്തരത്തില്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഫൈബറാണ് കൊളസ്ട്രോള്‍ കുറയ്ക്കാാൻ സഹായകമാകുന്നത്. 

അഞ്ച്...

ഡയറ്റില്‍ പച്ചക്കറികള്‍ നല്ലതുപോലെ ഉള്‍പ്പെടുത്തുന്നതിലൂടെയും കൊളസ്ട്രോള്‍ കുറയ്ക്കാൻ സാധിക്കും. ഫൈബറിനാലും ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണെന്നതിനാലും കലോറി കുറവാണ് എന്നതിനാലും കൊളസ്ട്രോളുള്ളവര്‍ക്ക് യോജിച്ച ഭക്ഷണമാണ് പച്ചക്കറികള്‍. വെണ്ടക്ക, കാരറ്റ്, വഴുതനങ്ങയെല്ലാം കുറെക്കൂടി കൊളസ്ട്രോളുള്ളവര്‍ക്ക് യോജിച്ച പച്ചക്കറികളാണ്. 

Also Read:- അറിയുക, ആരോഗ്യം തകര്‍ക്കുന്ന ഈ അഞ്ച് ശീലങ്ങളെ കുറിച്ച്...

click me!