Viral Video : 'എന്തൊരു എരിവാണ്'! സ്പൈസി ഗോൽഗപ്പ കഴിക്കുന്ന വീഡിയോ പങ്കുവച്ച് ഫുഡ് വ്ളോഗർ

Published : Nov 28, 2021, 10:46 AM ISTUpdated : Nov 28, 2021, 11:01 AM IST
Viral Video : 'എന്തൊരു എരിവാണ്'! സ്പൈസി ഗോൽഗപ്പ കഴിക്കുന്ന വീഡിയോ പങ്കുവച്ച് ഫുഡ് വ്ളോഗർ

Synopsis

എന്തൊരു എരിവാണിതെന്ന് വ്ളോഗർ പറയുന്നുമുണ്ട്. മല്ലിയിലയും ധാരാളം പച്ചമുളകും ചേർത്താണ് ഗോൽഗപ്പ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യയുടെ സ്വന്തം 'സ്ട്രീറ്റ് ഫുഡ്' (Street Food) ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും.  വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം  കാണുന്നുണ്ട്. അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

സ്പൈസി ഗോൽഗപ്പ കഴിക്കുന്ന വീഡിയോ  ഒരു ഫുഡ് വ്ളോഗർ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും എരിവേറിയ ഗോൽഗപ്പ എന്നാണ് വ്‌ളോഗറുടെ അവകാശവാദം. ഗ്വാളിയോറിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. കടയിലെത്തിയ ഫുഡ് വ്ളോഗർ വിരാടിന് കടക്കാരന്‍ കിടിലനൊരു  ഗോൽഗപ്പ നല്‍കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സംഭവം രുചിച്ച അയാളുടെ മുഖത്തെ ഭാവമാണ് വീഡിയോയെ വൈറലാക്കുന്നത്. 

എന്തൊരു എരിവാണിതെന്ന് വ്ളോഗർ പറയുന്നുമുണ്ട്. മല്ലിയിലയും ധാരാളം പച്ചമുളകും ചേർത്താണ് ഗോൽഗപ്പ തയ്യാറാക്കിയിരിക്കുന്നത്. 'ഗരീബ് പന്ദാ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിരാട് വീഡിയോ പുറത്തുവിട്ടത്. 'ഇന്ത്യയിലെ ഏറ്റവും എരിവുള്ള ഗോൽഗപ്പ. എരിവ് ഇഷ്ടമുള്ളവരെ ടാഗ് ചെയ്യൂ. ഒരു ഗോൽഗപ്പയിൽ കൂടുതൽ കഴിക്കാനായില്ല. എരിവ് ഇഷ്ടമുള്ളവരാണെങ്കിൽ ഇത് ട്രൈ  ചെയ്യൂ'- എന്ന ക്യാപ്ഷനോടെ ആണ് വിരാട് വീഡിയോ പങ്കുവച്ചത്. 

 

ഗോൽഗപ്പ തയ്യാറാക്കുന്നത് എങ്ങനെ ആണെന്നും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഈ ഗോൽഗപ്പ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൈബര്‍ ലോകത്തിന്‍റെ വിമര്‍ശനം. 

Also Read: എന്തൊരു രുചിയാണ്! മില്ലറ്റ് ഇഡ്ഡലി ഒരു സംഭവം ആണെന്ന് ഉപരാഷ്ട്രപതി; ട്വീറ്റ് വൈറല്‍

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍