ആർത്തവ സമയത്ത് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് ആർത്തവ സമയത്തെ ആരോഗ്യം. ചിലർക്ക് കഠിനമായ വേദനയും പലതരം ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ജലാംശമടങ്ങിയ പഴങ്ങൾ
വാഴപ്പഴം, ജലാംശമടങ്ങിയ പഴങ്ങൾ എന്നിവ കഴിക്കുന്നത് വയർ വീർക്കുന്നതും കഠിനമായ വേദനയും ഇല്ലാതാക്കുന്നു. കൂടാതെ നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റാക്കി വെയ്ക്കാനും ഇത് സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കഠിനമായ വേദന കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇലക്കറികൾ
ആർത്തവ സമയത്ത് അയണിന്റെ അളവ് കുറവായിരിക്കും. ഇത് നിങ്ങളിൽ ക്ഷീണം ഉണ്ടാക്കുന്നു. അതിനാൽ ഇലക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് വീക്കവും കഠിനമായ ആർത്തവ വേദന ഉണ്ടാവുന്നതും തടയുന്നു.
തൈര്
തൈരിൽ ധാരാളം കാത്സ്യവും പ്രോബയോട്ടിക്‌സും അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്ത് ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിനൊപ്പം പഴങ്ങളും കഴിക്കാവുന്നതാണ്.
പെപ്പർമിന്റ് ടീ
ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ അകറ്റാൻ പെപ്പർമിന്റ് ടീ കുടിക്കുന്നത് നല്ലതാണ്. ചൂടോടെ കുടിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കടയിൽ നിന്നും വാങ്ങുന്നവ, വറുത്ത ഭക്ഷണങ്ങൾ, കഫീൻ, അമിതമായ മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ ആർത്തവ സമയത്ത് ഒഴിവാക്കണം.
