ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ...

Published : Sep 04, 2022, 01:14 PM ISTUpdated : Sep 04, 2022, 01:15 PM IST
ഈ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ...

Synopsis

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അത് എത്ര മാത്രം ശരിയാണെന്ന് ഇന്നും ശാസ്ത്രലോകത്ത് ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ.

ആരോഗ്യവും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ഉറപ്പാണ്. ഭക്ഷണ കാര്യത്തില്‍ പണ്ടുകാലം മുതല്‍ക്കേ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ചിട്ടവട്ടങ്ങളുണ്ട്.  ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് ആയുര്‍വേദം ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് അനാരോഗ്യകരമായി മാറുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അത് എത്ര മാത്രം ശരിയാണെന്ന് ഇന്നും ശാസ്ത്രലോകത്ത് ഗവേഷണങ്ങള്‍ നടക്കുന്നതേയുള്ളൂ. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല എന്നാണ് ആയുര്‍വേദം പറയുന്നത്. പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പണ്ടുക്കാലത്തെ വൈദ്യന്‍മാര്‍ പറയുന്നത്. അതുപോലെ തന്നെ പാലും കോഴി ഇറച്ചിയും ഒരുമിച്ച് കഴിക്കരുത് എന്നും പറയാറുണ്ട്. 

രണ്ട്...

പാലും തുളസിയും ഒരുമിച്ച് ഭക്ഷിക്കരുത് എന്നും ആയൂര്‍വേദം പറയുന്നു. രണ്ടും തമ്മില്‍ 30 മിനിറ്റിന്‍റെ വ്യത്യാസം വേണമത്രേ. 

മൂന്ന്...

പാലും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും അനാരോഗ്യകരമാണെന്നാണ് ആയൂര്‍വേദം പറയുന്നത്. 

നാല്...

പാലും നാരങ്ങയുമാണ് അടുത്തത്. നാരങ്ങ അസിഡിക് ആണ്. അത് പാലില്‍ ചേരുമ്പോള്‍ പാല്‍ പിരിയുന്നു. പാലും നാരങ്ങയും ഒരുമിച്ച് വയറ്റിലെത്തുന്നത് ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അഞ്ച്...

ചായയും തൈരും അസിഡിക് സ്വഭാവമുള്ളവയാണ്. ഇവ ഒന്നിച്ച് കഴിച്ചാല്‍, ശരീരത്തിന്‍റെ തുലനനിലയില്‍ വ്യത്യാസമുണ്ടാകുകയും ദഹനപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

ആറ്...

പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കാന്‍ പാടില്ലെന്നും പറയാറുണ്ട്. കാരണം ഇവ വിരുദ്ധ ആഹാരമായതുകൊണ്ടല്ല. ഇവ ഒന്നിച്ചുകഴിച്ചാല്‍ രണ്ടിന്‍റെയും ഗുണം നഷ്ടപ്പെടും. ഈന്തപ്പഴം അയണിന്‍റെ കലവറയാണ്. എന്നാല്‍ പാല്‍ ആണെങ്കിലോ, കാല്‍സ്യത്തിന്‍റെയും. രണ്ടും ഒന്നിച്ച് കഴിക്കുമ്പോള്‍ ഇവയുടെ ഗുണമൂല്യങ്ങള്‍ അതേപടി കിട്ടില്ലത്രേ. 

ഏഴ്...

ശര്‍ക്കരയും തൈരും ഒരുമിച്ച് കഴിക്കാന്‍ പാടില്ലെന്നും പറയാറുണ്ട്. ശര്‍ക്കരയും തൈരും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുമെന്നും പറയുന്നു. 

എട്ട്...

നെയ്യും തേനും  ഒരുമിച്ച് കഴിക്കുന്നതും അനാരോഗ്യകരമാണെന്നാണ് പറയുന്നത്. 

Also Read: പ്രതിരോധശേഷി കൂട്ടാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
'കാലി വയറുമായി ആരും ഉറങ്ങില്ല', 5 രൂപയ്ക്ക് താലി മീലുമായി ദില്ലി സർക്കാർ, ആയിരങ്ങളുടെ വിശപ്പടക്കി അടൽ കാൻറീൻ