കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രമേഹം തടയാനും കുടിക്കേണ്ട 5 പാനീയങ്ങൾ

Published : Jan 28, 2026, 03:30 PM IST
Fatty Liver

Synopsis

ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ചായയും ചൂട് വെള്ളവുമൊക്കെ പതിവായി കുടിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

രാവിലെയുള്ള ശീലങ്ങളാണ് നമ്മുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നത്. ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ചായയും ചൂട് വെള്ളവുമൊക്കെ പതിവായി കുടിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ബ്ലഡ് ഷുഗർ അളവും കൊഴുപ്പും അടിഞ്ഞുകൂടാൻ കാരണമാകുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രമേഹം തടയാനും ഈ പാനീയങ്ങൾ കുടിക്കൂ.

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ വീക്കത്തെയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

നാരങ്ങ വെള്ളം

ചെറുചൂട് വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുന്നത് കരളിന്റെ സ്വാഭാവിക ശുദ്ധീകരിക്കൽ പ്രക്രിയയെ പിന്തുണയ്ക്കുന്നു. കൂടാതെ നല്ല ദഹനം ലഭിക്കാനും, കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വെറും വയറ്റിൽ ഇത് കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ഇത് ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ആഴ്ചയിൽ 3 തവണ ഇത് കുടിക്കാവുന്നതാണ്.

ആപ്പിൾ സിഡർ വിനാഗിരി

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനാഗിരി കലർത്തി കുടിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നല്ലതാണ്.

മഞ്ഞൾ വെള്ളം

ദിവസവും രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് കരളിനെ പിന്തുണയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. മഞ്ഞളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

നെല്ലിക്ക അമിതമായി കഴിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
ബ്രൊക്കോളി ചില്ലറക്കാരനല്ല ; ഈ ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്