ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട പാനീയങ്ങൾ ഇതാണ്

Published : Jan 11, 2026, 05:58 PM IST
drinking water

Synopsis

രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

രാവിലെ കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ രാവിലെ ഈ പാനീയങ്ങൾ കുടിക്കൂ.

1.ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ കറുവപ്പട്ട ചേർക്കാം

ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ കറുവപ്പട്ട ചേർത്ത് കുടിക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

2. ഗ്രീൻ ടീയിൽ മിന്റ് ചേർത്ത് കുടിക്കാം

ഗ്രീൻ ടീയിൽ മിന്റ് ചേർത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

3. ആപ്പിൾ സിഡർ വിനാഗിരി

ചെറുചൂട് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.

4. വെള്ളരിയും ഇഞ്ചിയും ചേർത്ത് കുടിക്കാം

ശരീരം എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ വെള്ളരിയും ഇഞ്ചിയും ചേർത്ത വെള്ളം കുടിക്കാം. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

5. ബദാം മിൽക്ക് സ്മൂത്തി

നട്സ്, ചിയ സീഡ് എന്നിവ ചേർത്ത് ബദാം മിൽക്ക് തയാറാക്കാം. ദിവസവും രാവിലെ ഇത് കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ
മീൻ ചക്കര, നീരാളി ഫ്രൈ, കടൽപായൽ പായസം, ചൂര വിഭവങ്ങൾ...; കടലറിവും രുചിയൂറും വിഭവങ്ങളുമായി ലക്ഷദ്വീപ് മത്സ്യമേള