
ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇലകൾ ചേർത്താണ് ഗ്രീൻ ടീ തയ്യാറാക്കുന്നത്. ദിവസവും ഇത് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിനെ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഗ്രീൻ കുടിക്കുന്നത് ശീലമാക്കാം.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കഫീനും അമിനോ ആസിഡുകളും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
3. ക്യാൻസറിനെ തടയുന്നു
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത ഇല്ലാതാക്കുന്നു. ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാൻസറുകളെ തടയാൻ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ചീത്ത കൊളെസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദ്രോഗങ്ങൾ തടയുകയും ചെയ്യുന്നു.
5. വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീയിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായനാറ്റം കുറയ്ക്കാനും മോണ രോഗങ്ങളെ തടയാനും സഹായിക്കുന്നു.
6. പ്രമേഹത്തെ തടയുന്നു
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.