രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് നിർബന്ധമായും കഴിക്കേണ്ടവ

Published : Feb 15, 2026, 05:35 PM IST
Guava

Synopsis

പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യം സംരക്ഷിക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.

തണുപ്പുകാലം വന്നാൽ പിന്നെ അസുഖങ്ങൾ വിട്ടുമാറില്ല, അല്ലേ? ജലദോഷവും പനിയും എപ്പോഴും വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രധാന കാരണം പ്രതിരോധശേഷി കുറയുന്നതാണ്. എന്നാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ചർമ്മത്തിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യം സംരക്ഷിക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.

കിവി

വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് കിവി. ഇതിൽ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമുണ്ട്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്.

ബ്രൊക്കോളി

ബ്രൊക്കോളിയിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ1, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷിക്ക് വളരെ നല്ലതാണ്. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.

സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സി മാത്രമല്ല, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും നല്ല അളവിലുണ്ട്. സ്മൂത്തിയായോ സാലഡിൽ ചേർത്തോ സ്ട്രോബെറി കഴിക്കുന്നത് തണുപ്പുകാലത്ത് ആരോഗ്യത്തിനും രുചിക്കും ഒരുപോലെ നല്ലതാണ്.

ക്യാപ്‌സിക്കം

ഓറഞ്ചിനേക്കാൾ ഏകദേശം മൂന്നിരട്ടി വിറ്റാമിൻ സി ചുവന്ന ക്യാപ്സിക്കത്തിലുണ്ട്. കൂടാതെ നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ ധാരാളമാണ്. പച്ചയ്ക്കോ പാചകം ചെയ്തോ ഇത് കഴിക്കാം.

ഓറഞ്ച്

ഓറഞ്ചിൽ നാരുകളും ജലാംശവും ധാരാളമുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും.

പേരയ്ക്ക

പേരയ്ക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും ഇതിലുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ദിവസവും ചിക്കു കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുമോ? ഗുണങ്ങൾ ഇതാണ്