ആരോഗ്യത്തെ പിന്തുണയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 4 പച്ചക്കറികൾ ഇതാണ്

Published : Dec 03, 2025, 05:55 PM IST
vegetables

Synopsis

ദിവസവും പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഓരോ പച്ചക്കറിക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഈ പച്ചക്കറികൾ ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാകം ചെയ്തും അല്ലാതെയും നമ്മൾ കഴിക്കാറുണ്ട്. ഓരോ പച്ചക്കറിക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.

1.ചീര

ചീരയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, കാൽസ്യം, മഗ്നീഷ്യം എന്നിവ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ ചീര കഴിക്കാം. സാലഡിലോ, ഭക്ഷണത്തിലോ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.

2. ക്യാരറ്റ്

ക്യാരറ്റിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിൻ എ ആയി മാറുന്നു. അതിനാൽ തന്നെ ക്യാരറ്റ് കഴിക്കുന്നതിലൂടെ കാഴ്ചശക്തി കൂടുകയും, പ്രതിരോധ ശേഷി വർധിക്കുകയും, ചർമ്മാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. ക്യാപ്‌സിക്കം

ചുവന്ന ക്യാപ്സിക്കത്തിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ കരോട്ടിനുമുണ്ട്. ഇത് ചർമ്മത്തേയും കണ്ണുകളുടെ ആരോഗ്യത്തേയും മെച്ചപ്പെടുത്തുന്നു. സാലഡ്, പാസ്ത, ഓംലെറ്റ് എന്നിവയിലെല്ലാം ക്യാപ്‌സിക്കം ചേർത്ത് കഴിക്കാവുന്നതാണ്.

4. ബ്രൊക്കോളി

ബ്രൊക്കോളിയിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ക്യാൻസർ സാധ്യതയെ കുറയ്ക്കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍