‍ഹൃദയത്തെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Web Desk   | Asianet News
Published : Jan 15, 2020, 11:11 PM IST
‍ഹൃദയത്തെ സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

Synopsis

ആഴ്ചയില്‍ രണ്ടു തവണ സാല്‍മന്‍ മത്സ്യം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ പറഞ്ഞിട്ടുണ്ട്. 

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം. ഹൃദയധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ആണ് പലപ്പോഴും ഹൃദയാഘാതത്തിനു കാരണമാകുന്നത്. ഹൃദയാരോ​ഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

ആഴ്ചയില്‍ രണ്ടു തവണ സാല്‍മന്‍ മത്സ്യം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനു ഏറെ നല്ലതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗം തടയാനും Atherosclerosis, Arrhythmia തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഇതു സഹായിക്കും. 

രണ്ട്...

യോഗര്‍ട്ടും ഹൃദയത്തിനു നല്ലതാണ്. ഒപ്പം മോണയുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. പ്രോബയോട്ടിക്കുകള്‍ ഏറെ അടങ്ങിയതാണ്  യോഗര്‍ട്ട് . ഇത് ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്...

വാള്‍നട്ടുകള്‍ ആണ് ഹൃദയാരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊന്ന്. അഞ്ചു ഔണ്‍സ് വാള്‍നട്ട് ആഴ്ചയില്‍ കഴിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത  50  ശതമാനം കുറവാണ്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അപൂര്‍വം പഴങ്ങളില്‍ ഒന്നാണിത്.  

നാല്...

പ്രോട്ട‍ീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്. മത്തി, അയല പോലുള്ള കടൽ മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. സസ്യാഹാരികൾക്ക് പയറു വർഗങ്ങൾ, സോയ, ധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പാൽ, പാലുല്പന്നങ്ങൾ എന്നിവ കഴിക്കാം. 

അ‍ഞ്ച്...

ഒരു ദിവസം 4–5 നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം. ദിവസവും 400–500 ഗ്രാം. ഇതിൽ മൂന്നു നേരം പച്ചക്കറികളും രണ്ടു നേരം പഴങ്ങളുമാകാം. കടും നിറമുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും നല്ലത്. സൂക്ഷ്മപോഷകങ്ങൾ ഇവയിൽ ക‍ൂടുതലാണ്.

ആറ്...

 അണ്ടിപ്പരിപ്പുകൾ-  പ്രത്യകിച്ച് ബദാമും വാൽനട്ടും ഏറെ നല്ലത്. ഇതിലെ വൈറ്റമിൻ ഇ, മഗ്ന‍ീഷ്യം, സിങ്ക് എന്നിവ മൂഡ് സന്തോഷഭരിതമാക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. ദിവസവും ഒരു കൈപ്പിടി അഥവാ കാൽ കപ്പ് അണ്ടിപ്പരിപ്പുകൾ കഴിക്കാം. ബി വൈറ്റമിനുകളും മഗ്ന‍ീഷ്യവും സിറടോണിൻ അളവിനെ നിയന്ത്രിക്കുന്നു. പിരിമുറുക്കം മൂലമുള്ള ഫ്രീ റാഡിക്കലുകളെ വൈറ്റമിൻ ഇ നശിപ്പിക്കുന്നു.

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍