കത്രീന പതിവായി കഴിക്കുന്നത് മലയാളികളുടെ ഈ ഇഷ്ട ഭക്ഷണം!

Web Desk   | others
Published : Jan 14, 2020, 07:06 PM ISTUpdated : Jan 14, 2020, 07:10 PM IST
കത്രീന പതിവായി കഴിക്കുന്നത്  മലയാളികളുടെ ഈ ഇഷ്ട ഭക്ഷണം!

Synopsis

ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന നടിയാണ് കത്രീന. ആഴ്ചയില്‍ ആറുദിവസം 45 മിനിറ്റ് വീതം  വ്യായാമം ചെയ്യും. 

നിരവധി ആരാധകരുളള ബോളിവുഡ് സുന്ദരിയാണ് കത്രീന കൈഫ്. കഠിനപ്രയത്നംകൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേക്ക് വളർന്ന താരമാണ് കത്രീന. ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന നടിയാണ് കത്രീന. 

ഇപ്പോഴിതാ തന്‍റെ ഇഷ്ട പ്രഭാത ഭക്ഷണം എന്താണെന്ന്  വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കത്രീന ഇക്കാര്യം പറയുന്നത്. ഇഡ്ഢലിയും ചമന്തിയുമാണ് കത്രീനയുടെ ഇഷ്ട പ്രഭാത ഭക്ഷണം. ഇഡ്ഢലി കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം ഇക്കാര്യം പറഞ്ഞത്. ചെറുതായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടുതന്നെ താന്‍ ഇഡ്ഢലിയും ചമന്തിയുമാണ് ദിവസവും കഴിക്കുന്നത് എന്നും പോസ്റ്റില്‍ കത്രീന കുറിച്ചു. 

 

 

ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്ന കത്രീന ആഴ്ചയില്‍ ആറുദിവസം  45 മിനിറ്റ് വീതം  വ്യായാമം ചെയ്യും. സ്ട്രെങ്ത് ട്രെയിനിങ് ആണ് കത്രീന ചെയ്യുന്നത്. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടാനും എല്ലിന്റെ ആരോഗ്യത്തിനും മസില്‍ ടോണ്‍ ചെയ്യാനുമെല്ലാം ഇത് നല്ലതാണ്. യോഗ, കോംബാറ്റ് ട്രെയിനിങ്, ഡാന്‍സ് ഇതെല്ലാം കത്രീനയുടെ ഫിറ്റ്നസിന്‍റെ രഹസ്യമാണ്. 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍