മധുരത്തോടുള്ള കൊതി തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Feb 09, 2025, 01:00 PM IST
മധുരത്തോടുള്ള കൊതി തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Synopsis

പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകും. അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം.

മധുരം കഴിക്കാൻ കൊതി തോന്നാറുണ്ടോ? ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തിന് നന്നല്ല. പഞ്ചസാരയുടെ അമിത ഉപയോഗം വണ്ണം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകും. അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം. 

മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. മധുരക്കിഴങ്ങ്

ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് മധുരത്തോടുള്ള കൊതി തടയാന്‍ സഹായിക്കും. 

2. ബെറി പഴം 

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും മധുരത്തോടുള്ള കൊതി തടയാന്‍ സഹായിക്കും. 

3. മാമ്പഴം

മധുരമുള്ള ഫലമാണ് മാമ്പഴം. അതിനാല്‍ മിതമായി അളവില്‍ മാമ്പഴം കഴിക്കുന്നതും നല്ലതാണ്. 

4. ഇളനീര്‍ 

ഇളനീര് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാനും സഹായിക്കും. 

5. യോഗര്‍ട്ട്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ സഹായിക്കും. 

6. ഓറഞ്ച്, മുന്തിരി 

ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും മധുരത്തോടുള്ള കൊതി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

7. ഡാര്‍ക്ക് ചോക്ലേറ്റ് 

ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം, തലച്ചോറിന്‍റെ ആരോഗ്യം തുടങ്ങിയവയ്ക്കൊക്കെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്