ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ദഹനം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ബദാം കഴിക്കുന്നത് നല്ലതാണ്.

പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യ കൊഴുപ്പുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. ദഹനം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ബദാം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
എന്നാല്‍ ബദാമിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ബദാം കഴിക്കുന്നത് കൊണ്ട് ബദാമിന്‍റെ ഗുണങ്ങള്‍ ലഭിക്കണമെന്നില്ല. ഇവ ബ്ലഡ് ഷുഗര്‍ കൂട്ടുകയാകും ചെയ്യുന്നത്.
2. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും ബദാം കഴിക്കാതിരിക്കുന്നതാകും നല്ലത്. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ബദാം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും കാരണമാകും.
3. സോയാ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം
സോയാ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ബദാം കഴിക്കുന്നത് കാത്സ്യം, അയേണ്‍ തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസപ്പെടുത്തും. അതിനാല്‍ സോയാ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പവും ബദാം കഴിക്കരുത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: എല്ലുകളുടെ ബലം കൂട്ടാന്‍ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
