തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍...

Published : Feb 21, 2024, 09:48 AM ISTUpdated : Feb 21, 2024, 09:49 AM IST
തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ആറ് ഭക്ഷണങ്ങള്‍...

Synopsis

തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.  തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്.

തലമുടി കൊഴിയുന്നുണ്ടോ? വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.  തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. സിങ്കിന്‍റെ കുറവ് മൂലവും തലമുടി കൊഴിയാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.  

രണ്ട്... 

പയറുവര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. സിങ്കും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

പാലുല്‍പ്പന്നങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ സിങ്കും കാത്സ്യവും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. 

നാല്...  

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബയോട്ടിൻ, സിങ്ക്, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

അഞ്ച്... 

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും സിങ്കും മറ്റ് ഒട്ടേറെ ഘടകങ്ങളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി നല്ലതുപോലെ വളരാന്‍ ഗുണം ചെയ്യും. 

ആറ്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും സിങ്കും അടങ്ങിയ ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശ്വാസകോശത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ആരോഗ്യമേകാൻ സഹായിക്കും ഈ 10 ഭക്ഷണങ്ങള്‍...

youtubevideo

PREV
Read more Articles on
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !