മഴക്കാലത്ത് ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ

By Web TeamFirst Published Aug 10, 2019, 4:29 PM IST
Highlights

മഴ സമയങ്ങളിൽ സ്നാക്സ് അമിതമായി കഴിക്കരുത്. കട്ടികൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനും ശോധന ക്രമപ്പെടുത്തുന്നതിനും കഞ്ഞി വളരെ നല്ലൊരു ഭക്ഷണമാണ്. മഴക്കാലത്ത് ഒരു നേരമെങ്കിലും കഞ്ഞി ശീലമാക്കുന്നത് വളരെ നല്ലതാണ്. 

മഴക്കാലം എന്ന് പറയുന്നത് അസുഖങ്ങളുടെ കാലമാണല്ലോ. ഭക്ഷണം ഒരു പരിധി വരെ നിയന്ത്രിച്ചാൽ മഴക്കാലത്ത് അസുഖങ്ങൾ വരാതെ നോക്കാം. മഴക്കാലത്ത് പ്രതിരോധ ശേഷി കുറയാം. മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായുണ്ട്. 

ചൂടുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണമായിരിക്കണം മഴക്കാലത്ത് കഴിക്കേണ്ടത്. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. മഴ സമയങ്ങളിൽ സ്നാക്സ് അമിതമായി കഴിക്കരുത്. കട്ടികൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

  ദഹനപ്രക്രിയ വേഗത്തിലാകാനും ശോധന ക്രമപ്പെടുത്തുന്നതിനും കഞ്ഞി വളരെ നല്ലൊരു ഭക്ഷണമാണ്. മഴക്കാലത്ത് ഒരു നേരമെങ്കിലും കഞ്ഞി ശീലമാക്കുന്നത് വളരെ നല്ലതാണ്. അസമയത്തുള്ള ഭക്ഷണവും ദഹനം മന്ദീഭവിപ്പിക്കുന്ന ജങ്ക് ഫുഡുകളും ഒഴിവാക്കണം. ചൂടു വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. 

മഴക്കാലത്ത് ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷബാധയ്ക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. വഴിയോരങ്ങളിലേയും ഹോട്ടലുകളിലേയും ഭക്ഷണം പരമാവധി ഒഴിവാക്കുക. മഴക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പത്തിന്റെ അളവ് ദഹനത്തെ സാരമായി ബാധിക്കും. എണ്ണയില്‍ വറുത്ത ഭക്ഷണവും അമിതഭക്ഷണവും കടുത്ത ആമാശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

മഴക്കാലത്ത് ഗ്രീന്‍ ടീ, ലെമണ്‍ ടീ, തൈര്, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം പാകം ചെയ്യാന്‍ ഒലിവ് ഓയിലോ സണ്‍ഫ്‌ളവര്‍ ഓയിലോ ആണ് കൂടുതൽ നല്ലത്.

ധാരാളം വെള്ളം കുടിക്കുന്നതും ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുന്നതും മഴക്കാലത്ത് ആമാശയത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ മുന്‍കരുതലുകളിലൂടെ മഴക്കാലത്തെ രോ​ഗങ്ങൾ വരാതെ നോക്കാം.


 

click me!