രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍ കഴിക്കാം...

By Web TeamFirst Published Aug 7, 2019, 3:32 PM IST
Highlights

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. തണ്ണിമത്തന്‍റെ തോണ്ടോട് ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും. 

വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് തന്നെ തണ്ണിമത്തന്‍  ശരീരത്തിന് ഏറെ ഗുണം ചെയ്യും.  തണ്ണിമത്തന്‍റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും. ഹൈ ബിപിയുള്ളവര്‍ ഇത് കഴിക്കുന്നത് ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ നല്ലതാണ്. 

തണ്ണിമത്തന്‍റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. 
 ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും.  ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ശാസ്ത്രീയമായി വിശദീകരിക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന 'L-citrulline', 'L-arginine' എന്നീ ഘടകങ്ങളാണത്രേ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാകുന്നത്.  'അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച ലേഖനം വന്നിരിക്കുന്നത്. 

click me!