
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം, ഹൃദയാഘാത ഉണ്ടാകാം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുഴുധാന്യങ്ങള്‍
നാരുകള്‍ ധാരാളം അടങ്ങിയ ബ്രൗണ്‍ റൈസ്, ഓട്സ്, ഗോതമ്പ് തുടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും.
2. ഇലക്കറികള്‍
വിറ്റാമിന്‍ കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
3. പയറുവര്‍ഗങ്ങള്‍
ചീത്ത കൊളസ്ട്രോളും ബ്ലഡ് ഷുഗറും കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളും നാരുകളും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
5. അവക്കാഡോ
പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
6. നട്സ്
ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
7. ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.