ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അൽഷിമേഴ്സ് ഒരു പരിധിവരെ വരാതെ സൂക്ഷിക്കാം

Published : Sep 21, 2019, 11:55 AM ISTUpdated : Sep 21, 2019, 12:06 PM IST
ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അൽഷിമേഴ്സ് ഒരു പരിധിവരെ വരാതെ സൂക്ഷിക്കാം

Synopsis

അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നു പറയുന്നു. 

ഓർമശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് അൽഷിമേഴ്സ്. രോഗമുക്തി സാധ്യമല്ലെങ്കിലും ഭക്ഷണ ശൈലിയിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ സൂക്ഷിക്കാം. അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. 

കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നു പറയുന്നു. അൽഷിമേഴ്സ് വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പാലുൽപ്പന്നങ്ങൾ, മുളപ്പിച്ച പയർ, കുരുമുളക്, വെള്ളരി മുതലായവയിൽ കാണുന്ന ലെക്റ്റിൻസ് എന്ന പ്രോട്ടീൻ അൽഷിമേഴ്സ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

രണ്ട്...

ഒമേഗ 3 യും ജീവകം സി യും ധാരാളം അടങ്ങിയ ഭക്ഷണം ബൗദ്ധിക പ്രവർത്തനമായും തലച്ചോറിന്റെ പ്രവർത്തനമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവ അൽഷിമേഴ്സിനെ അകറ്റുന്നു. മീനുകൾ കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു

മൂന്ന്...

ജേണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കാൻ കൂണുകൾ സഹായിക്കുമെന്ന് പറയുന്നു. കൂണിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു.

നാല്....

ആരോ​ഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇലക്കറികൾ. വിറ്റാമിൻ ബി9 ധാരാളം അടങ്ങിയതിനാൽ ഓർമ്മശക്തി കൂട്ടാൻ ഇലക്കറി കഴിക്കുന്നത് ​ഗുണം ചെയ്യും.

PREV
click me!

Recommended Stories

രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 5 സൂപ്പർ ഫുഡുകൾ
ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചുനോക്കൂ; ഗുണങ്ങൾ അറിയാം