രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ

Published : Jun 30, 2026, 07:25 PM IST
low blood pressure

Synopsis

തണുപ്പ് ഏൽക്കുമ്പോൾ ശരീരത്തിലെ ചൂട് നിലനിർത്താനായി ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകൾ ചുരുങ്ങുന്നു.

തണുപ്പുകാലം പലരിലും രക്തസമ്മർദ്ദം വർധിക്കാനുള്ള സാധ്യത കൂട്ടുന്നു. തണുപ്പ് ഏൽക്കുമ്പോൾ ശരീരത്തിലെ ചൂട് നിലനിർത്താനായി ചർമ്മത്തിലെ ചെറിയ രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കുകയും സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുകയും ചെയ്യും. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

1. വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ, സൾഫർ സംയുക്തങ്ങൾ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

2. ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടിൽ ധാരാളമായി ഇൻഓർഗാനിക് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരം ഇതിനെ നൈട്രിക് ഓക്സൈഡ് ആക്കി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ തുറക്കാൻ സഹായിക്കും. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണകരമാണ്.

3. ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

4. മാതളനാരങ്ങ

മാതളനാരങ്ങയിലെ പോളിഫെനോളുകൾ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മധുരം ചേർക്കാത്ത ഫ്രഷ് മാതളനാരങ്ങാ ജ്യൂസ് കുടിക്കുകയോ സലാഡുകളിൽ ഇതിന്റെ വിത്തുകൾ ചേർക്കുകയോ ചെയ്യാം.

5. പച്ചക്കറികളും ചീരവർഗ്ഗങ്ങളും

പൊട്ടാസ്യം, പ്ലാന്റ് നൈട്രേറ്റുകൾ എന്നിവയാൽ സമ്പന്നമാണ് ചീര ഉൾപ്പെടെയുള്ള ഇലക്കറികൾ. ശരീരത്തിലെ അധികമുള്ള സോഡിയത്തെ പുറന്തള്ളാൻ പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഭിത്തികൾക്ക് ആശ്വാസം നൽകുകയും ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും ചെയ്യും.

6. മഞ്ഞൾ

മഞ്ഞളിലെ സജീവ ഘടകമായ കുർകുമിൻ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. കറികളിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ അതിനൊപ്പം അല്പം കുരുമുളക് കൂടി ചേർക്കുന്നത് മഞ്ഞളിന്റെ ഗുണം ശരീരം വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ
രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ