ബീജത്തിന്റെ എണ്ണം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

By Web TeamFirst Published Nov 25, 2019, 8:47 PM IST
Highlights

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം.ബീജത്തിന്റെ എണ്ണം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഇന്നത്തെ കാലത്ത് വന്ധ്യത വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്.  വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാവാത്തവര്‍ നിരവധിയാണ്. പിന്നീട് ചികിത്സയും മറ്റുമായി വര്‍ഷങ്ങളോളം അതിനു പുറകിലായിരിക്കും. വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീയ്ക്കും പുരുഷനും വെല്ലുവിളിയാണ്. അതിന്റെ പ്രധാനകാരണക്കാരൻ എന്ന് പറയുന്നത് തെറ്റായ ഭക്ഷണരീതിയാണ്. 

പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം. അങ്ങനെയെങ്കിൽ പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.

രണ്ട്...

ചുവന്ന മുളക് കഴിക്കുന്നതും ലെെം​ഗിക ശക്തി കൂട്ടാനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാനും ചുവന്ന മുളക് ​നല്ലതാണ്.

മൂന്ന്...

പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും ലെെം​ഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 

നാല്...

ഈന്തപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. പുരുഷന്മാർ ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിക്കുന്നത് ബീജത്തിന്റെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു.

അഞ്ച്...

പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് മാതളം. മാതള ജ്യൂസ് കുടിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം ഉയർത്താൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 
 

click me!