വീട്ടിൽ കാരറ്റ് ഉണ്ടാകുമല്ലോ, കിടിലനൊരു ലഡു ഉണ്ടാക്കിയാലോ...

By Web TeamFirst Published Nov 17, 2020, 9:13 PM IST
Highlights

വീട്ടിൽ കാരറ്റും തേങ്ങയും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ലഡുവാണ് ഇത്. കാരറ്റ് കോക്കനട്ട് ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

നിങ്ങൾ മധുരം ഇഷ്ടപ്പെടുന്ന ആളാണോ... എങ്കിൽ ഇതാ ഒരു കിടിലൻ സ്വീറ്റിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വീട്ടിൽ കാരറ്റും തേങ്ങയും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ലഡുവാണ് ഇത്. കാരറ്റ് കോക്കനട്ട് ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

കാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്         ഒന്നര കപ്പ്
 തേങ്ങ ചിരകിയത്                                      ഒന്നര കപ്പ്
നട്‌സ് നുറുക്കിയത്                                       1 കപ്പ്
 നെയ്യ്                                                         4 ടേബിൾ സ്പൂൺ
പഞ്ചസാര                                                   3 ടേബിൾ സ്പൂൺ
 പാൽപ്പൊടി                                               അരക്കപ്പ്
 ഏലയ്ക്കപൊടിച്ചത്                              കാൽ ടീസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്                                അരക്കപ്പ്
 
തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് ചൂടാകാൻ വയ്ക്കുക.  നെയ്യ് നല്ല പോലെ ചൂടായി കഴിഞ്ഞാൽ‌ നട്‌സ് ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് കാരറ്റും തേങ്ങയും ചേർത്ത് വഴറ്റുക. അടുത്തതായി പാൽപ്പൊടിയും കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി വെള്ളമയം മാറുംവരെ ഇളക്കുക.
ശേഷം നല്ല പോലെ ഇത് കട്ടിയായി കഴിഞ്ഞാൽ സ്റ്റൗവ് ഓഫ് ചെയ്ത് ഈ കൂട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റുക. തണുക്കാൻ മാറ്റിവയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഉരുളകളാക്കി ഡ്രൈ ഫ്രൂട്‌സ് വച്ച്‌ അലങ്കരിക്കുക.... കാരറ്റ് കോക്കനട്ട് ലഡു തയ്യാറായി...

വീട്ടിൽ ആപ്പിൾ ഇരിപ്പുണ്ടോ; കിടിലനൊരു സാലഡ് തയ്യാറാക്കിയാലോ...?

click me!