
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ശരീരത്തിന്റെ ആവശ്യങ്ങളും മാറുന്നു. ആരോഗ്യം എപ്പോഴും നിലനിർത്താൻ അതിനനുസരിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. നല്ല പഴങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ രോഗ പ്രതിരോധശേഷി കൂട്ടാൻ സാധിക്കും. ഇത് രോഗങ്ങൾ വരുന്നതിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മരോഗ്യത്തേയും മെച്ചപ്പെടുത്താൻ നല്ലതാണ്.
പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അണുബാധകളെ തടയാനും നല്ലതാണ്.
3. ശ്വസനാരോഗ്യത്തിന് കിവി
ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. ആന്റിഓക്‌സിഡന്റുകൾ ലഭിക്കാൻ മാതളം
മാതളത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകൾ ഉണ്ടാവുന്നതിനെ തടയുന്നു. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
5. കുടലിന്റെ ആരോഗ്യത്തിന് ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആപ്പിൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
6. വിറ്റാമിനുകൾ ലഭിക്കാൻ പപ്പായ
പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ രോഗങ്ങളെ തടയാനും പപ്പായ നല്ലതാണ്.