അമിതവണ്ണം കുറയ്ക്കാൻ തേനും ഇഞ്ചിയും...

Published : Apr 22, 2019, 07:08 PM ISTUpdated : Apr 22, 2019, 07:50 PM IST
അമിതവണ്ണം കുറയ്ക്കാൻ തേനും ഇഞ്ചിയും...

Synopsis

വീട്ടിൽ തേനും ഇഞ്ചിയും ഉണ്ടാകുമല്ലോ. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ചതാണ് തേനും ഇഞ്ചിയും. ദിവസവും വെറും വയറ്റിൽ ഒരു സ്പൂൺ തേനും അതിൽ ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.   

ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തി‍ട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അങ്ങനെയുള്ളവർക്ക് ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ വീട്ടിൽ തന്നെ ഒരു എളുപ്പവഴിയുണ്ട്. വീട്ടിൽ തേനും ഇഞ്ചിയും ഉണ്ടാകുമല്ലോ.ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ചതാണ് തേനും ഇഞ്ചിയും. ദിവസവും വെറും വയറ്റിൽ ഒരു സ്പൂൺ തേനും അതിൽ ഒരു കഷ്ണം ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും തേനും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ 20-25 കലോറി കുറയ്ക്കും. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും മാലിന്യങ്ങളെ പുറന്തള്ളാനും ദിവസവും വെറും വയറ്റിൽ തേൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 

തേനിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മ‌െറ്റബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും തങ്ങി നിൽക്കാതെ നോക്കുന്നു. തേനിൽ അമിനോ ആസിഡ‍്, വിറ്റാമിൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ചർമ്മ പ്രശ്നങ്ങൾ അകറ്റാനും മലബന്ധ പ്രശ്നം ഇല്ലാതാക്കാനും ഇത് സഹായിക്കും. വിട്ടുമാറാത്ത ചുമ, തുമ്മൽ എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് തേൻ. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ അകറ്റാനും തേൻ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്.

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ