എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍

Published : Jul 27, 2025, 04:20 PM ISTUpdated : Jul 27, 2025, 04:25 PM IST
bone health

Synopsis

എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ധാതുവായി എല്ലാവരും പറയുന്നത് കാത്സ്യത്തെയാണ്. എന്നാല്‍ വിറ്റാമിന്‍ കെയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ധാതുവായി എല്ലാവരും പറയുന്നത് കാത്സ്യത്തെയാണ്. എന്നാല്‍ വിറ്റാമിന്‍ കെയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മുരിങ്ങയില

100 ഗ്രാം മുരിങ്ങയിലയില്‍ 600 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

2. ചീര

വിറ്റാമിന്‍ കെ അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. 100 ഗ്രാം വേവിച്ച ചീരയില്‍ 483 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. ചീരയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

3. ഉലുവയില

100 ഗ്രാം ഉലുവയിലയില്‍ 180 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. മല്ലിയില

മല്ലിയില കഴിക്കുന്നതും വിറ്റാമിന്‍ കെ ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. ബ്രൊക്കോളി

ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.

6. കാബേജ്

ഒരു കപ്പ് കാബേജില്‍ 82 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

7. സോയാ ബീന്‍സ്

സോയാ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.

8. ഗ്രീന്‍ പീസ്

ഒരു കപ്പ് ഗ്രീന്‍ പീസില്‍ 25 മൈക്രോഗ്രാം വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു.

9. മുട്ട

വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍