ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി കര്‍ഷകര്‍

By Web TeamFirst Published May 1, 2021, 10:34 PM IST
Highlights

നേരത്തേ മൂന്നേ മുക്കാല്‍ കിലോഗ്രാം ഭാരമുള്ള ഒരു ഫിലിപ്പീന്‍ മാമ്പഴത്തിനായിരുന്നു ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴമെന്ന റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് കൊളംബിയക്കാരുടെ വമ്പന്‍ മാമ്പഴം ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്

മാമ്പഴമിഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സീസണായാല്‍ ഏറ്റവുമധികം ഡിമാന്‍ഡ് വരുന്ന പഴങ്ങളിലൊന്നാണ് മാമ്പഴം. പല നിറത്തിലും പല രുചിയിലും പല വലിപ്പത്തിലുമായി ധാരാളം മാമ്പഴങ്ങള്‍ നമ്മുടെ വിപണികളിലും എത്താറുണ്ട്. 

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴത്തെ കുറിച്ചുള്ള വാര്‍ത്തയാണ് മാമ്പഴ പ്രേമികളെ തേടിയെത്തുന്നത്. കൊളംബിയയിലെ ഗ്വായത്തില്‍ നിന്നുള്ള രണ്ട് കര്‍ഷകരാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ ഈ മാമ്പഴത്തിന്റെ സൃഷ്ടാക്കള്‍. ആകെ 4.25 കിലോഗ്രാമാണ് ഇതിന്റെ തൂക്കം. 

നേരത്തേ മൂന്നേ മുക്കാല്‍ കിലോഗ്രാം ഭാരമുള്ള ഒരു ഫിലിപ്പീന്‍ മാമ്പഴത്തിനായിരുന്നു ലോകത്തിലെ ഏറ്റവും ഭാരമേറിയ മാമ്പഴമെന്ന റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് കൊളംബിയക്കാരുടെ വമ്പന്‍ മാമ്പഴം ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്. 

കൊളംബിയയിലെ കര്‍ഷകര്‍ എത്രമാത്രം അധ്വാനികളാണെന്നും സമര്‍പ്പണബോധമുള്ളവരാണെന്നും ലോകത്തിന് മനസിലാക്കിച്ചുനല്‍കാനാണ് ഈ അവസരം ഉപയോഗിക്കുന്നതെന്നും സ്‌നേഹമാണ് തങ്ങള്‍ കൃഷിയിടങ്ങളില്‍ വിളയിക്കുന്നതെന്നും റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം കര്‍ഷകരായ ജെര്‍മന്‍ ഒര്‍ലാന്‍ഡോയും റെയ്‌ന മരിയയും പറഞ്ഞു. 

ചരിത്രത്തിലിടം നേടിയ മാമ്പഴം പിന്നീട് കര്‍ഷകര്‍ തന്നെ കുടുംബത്തോടൊപ്പം കഴിച്ചു. അതിന് മുമ്പായി മാമ്പഴത്തിന്റെ ഒരു മാതൃക സൃഷ്ടിച്ച് അത് മുനിസിപ്പാലിറ്റിയിലേക്ക് നല്‍കുകയും ചെയ്തു. ഗിന്നസ് റെക്കോര്‍ഡിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് ചെയ്തതെന്നും കര്‍ഷകര്‍ പറയുന്നു.

Also Read:- മാമ്പഴക്കാലമല്ലേ, രുചികരമായ കുല്‍ഫി തയ്യാറാക്കാം വീട്ടില്‍ തന്നെ; ഈസി റെസിപ്പിയുമായി വീഡിയോ...

click me!